കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ ഏഴ് ഞായറാഴ്ച വൈദ്യുതി മുടങ്ങും. പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ സിന്ധ്യ, പൈക ടൗൺ, പൈക ഹോസ്പിറ്റൽ, പൈക മഠം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 8:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കാരാണി, അനർട്ട്, എം.കെ സിറ്റി ടവർ, പ്രക്കാട്ട് ടവർ, ചാക്കോളാസ് , ചാണ്ടീസ് ഹോംസ്, പാറയിൽ ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, പാലാക്കുന്നേൽ, വേർഹൗസ് , അങ്ങാടി, വെജിറ്റബിൾ മാർക്കറ്റ് , ബി.എസ്.എൻ.എൽ, എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.00 വരെ വൈദുതി മുടങ്ങും. അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വേലംകുളം, ഗുരുമന്ദിരം, കൊട്ടാരം ടെംപിൾ ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.


