വൈക്കത്ത് തനിച്ചുതാമസിക്കുന്ന വയോധികയെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തി

വൈക്കം: തനിച്ചുതാമസിക്കുന്ന വയോധികയെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം ഉദയനാപുരം വാഴമന മുട്ടുങ്കലിൽ വാഴമനച്ചിറയിൽ രാജമ്മ(75)യെയാണ് ഇന്നലെ വൈകുന്നേരം ആറോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.വീട്ടുമുറ്റത്തെ വെളളക്കെട്ടിൽ ഇവരെ മരിച്ച നിലയിൽ സമീപവാസികളാണ് കണ്ടത്. അസുഖ ബാധിതയായിരുന്നു.പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി.രാജുവിൻ്റെ നേതൃത്വത്തിൽ പൊതുപ്രവർത്തകരും പോലീസുമെത്തിയാണ് മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്.

Advertisements

Hot Topics

Related Articles