വാഷിങ്ടൺ : യുഎസ്- ഇറാൻ സമാധാന കരാർ 19 ന് ജനീവയിൽ ഒപ്പിടുമെന്ന് ധാരണ. ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പൽ ഗതാഗതം പുനരാരംഭിക്കുന്നതിനും ഇറാൻ്റെ ആണവ പദ്ധതിയുടെ ഭാവിക്കും വേണ്ടിയുള്ള മാർഗനിർദേശങ്ങൾ രൂപീകരിക്കും. എങ്കിലും സമാധാന ചർച്ചകളിൽ ഉൾപ്പെടുത്താത്ത ഇസ്രയേലിന് കരാർ അംഗീകരിക്കുക പ്രയാസമായിരിക്കും. യുഎസ്-ഇറാൻ കരാറിനെക്കുറിച്ചുള്ള വാർത്തകളോട് ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതിനിടെ അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാർ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഏതാണ്ട് തകർക്കുന്ന ഘട്ടത്തിലെത്തിച്ചതായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വെളിപ്പെടുത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണം ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണാപത്രം വൈകിപ്പിച്ചു. നെതന്യാഹുവിനെ വളരെ ബുദ്ധിമുട്ടേറിയ ഒരാൾ എന്ന് വിശേഷിപ്പിച്ച ട്രംപ്, ഇറാനെ ആണവായുധം നിർമിക്കുന്നതിൽ നിന്ന് തടയാൻ അമേരിക്ക നടത്തുന്ന സമാധാന ശ്രമങ്ങളിൽ ഇസ്രയേൽ നന്ദിയുള്ളവരായിരിക്കണമെന്നും കൂട്ടിച്ചേർത്തു. ദി ന്യൂയോർക്ക് ടൈംസിനു ഫോൺ വഴി നൽകിയ അഭിമുഖത്തിലാണ് യുഎസ് പ്രസിഡൻ്റ് ഇസ്രയേൽ പ്രധാനമന്ത്രിക്കെതിരെ തുറന്നടിച്ചത്.

