എൽഡിഎഫിൽ ഘടകകക്ഷികൾക്ക് അർഹിക്കുന്ന പരിഗണന നൽകുന്നില്ലെന്ന് കേരള കോൺഗ്രസ് എം. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് വിമർശനം ഉയർന്നത്. പഞ്ചായത്ത് അസോസിയേഷനിൽ 20 എണ്ണം പ്രതിപക്ഷ മുന്നണിക്ക് നൽകിയിട്ടും അതിൽ ഒരെണ്ണം പോലും കേരള കോൺഗ്രസ് എമ്മിന് നൽകിയിരുന്നില്ല. ഇതാണ് അതൃപ്തിക്കുള്ള പ്രധാന കാരണം. LDF ലെ പ്രധാന ഘടകകക്ഷി ആയിരുന്നിട്ടും പഞ്ചായത്ത് അസോസിയേഷനിൽ ഒരെണ്ണം പോലും ലഭിക്കാത്തതാണ് കേരള കോൺഗ്രസ് എമ്മിനെ ചൊടിപ്പിച്ചത്.
Advertisements


