പൊൻകുന്നത്തെ ബിവറേജസ് കോർപ്പറേഷനിലേക്ക് മദ്യവും കയറ്റി വന്ന ലോറി അപകടത്തിൽ പെട്ടു. പ്രീമിയം കൗണ്ടറിൽ മദ്യം ഇറക്കിയ ശേഷം താഴത്തെ കൗണ്ടറിൽ ഇറക്കാൻ വരുമ്പോൾ ലോറിക്ക് നിയന്ത്രണം നഷ്ടമാകുക ആയിരുന്നു. നിയന്ത്രണം വിട്ട ലോറിയുടെ പിൻ ഭാഗം ഷോപ്പിന് സമീപത്തെ കുഴിയിലേയ്ക്ക് തെന്നി മാറി.
Advertisements
പിൻഭാഗം കുത്തി നിന്നതിനാലാണ് ലോറി മറിയാതിരുന്നത്. വാഹനത്തിൽ ഉണ്ടായിരുന്ന ബ്രാണ്ടി, ബിയർ കുപ്പികൾ പൊട്ടിയിട്ടുണ്ട്.


