അഞ്ചാലുംമൂട് : ഗവ. എച്ച്.എസ്.എസ് അഞ്ചാലുംമൂട് സ്‌കൂളിൽ മലയാള വിഭാഗം – വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 5 വെള്ളിയാഴ്ച പരിസ്ഥിതിദിനാചരണം നടത്തുകയുണ്ടായി. സ്‌കൂൾ പ്രഥമാധ്യാപിക ശ്രീമതി. സജിത കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ സ്‌കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നടുകയും പരിസ്ഥിതിസന്ദേശം നൽകുകയും ചെയ്തു. പരിസ്ഥിതി സന്ദേശമുൾക്കൊള്ളുന്ന പോസ്റ്ററുകൾ കുട്ടികൾ തയ്യാറാക്കി കൊണ്ടുവരികയാം കുട്ടികളെ ഉൾപ്പെടുത്തി സ്‌കൂളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. പരിസ്ഥിതിദിന പ്രതിജ്ഞ,പരിസ്ഥിതിദിന ക്വിസ്, ചിത്ര രചന, ഉപന്യാസം തുടങ്ങിയവ കുട്ടികൾക്കായി നടത്തുകയും ചെയ്തു. സ്‌കൂൾ തലത്തിൽ പരിസ്ഥിതിദിന ക്വിസ് വിജയിച്ച കുട്ടികളെ അഭിനന്ദിച്ചു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത വളർത്തുവനായി കുട്ടികൾ വീടുകളിൽ വൃക്ഷ തൈകൾ നടുക എന്ന പ്രവർത്തനവും പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തുകയും ചെയ്തു.







