ഗവഃ എച്ച്. എസ് എസ് അഞ്ചാലുംമൂട് സ്‌കൂളിൽ അന്താരാഷ്ട്ര യോഗദിനാചരണം

അഞ്ചാലുംമൂട് : ജൂൺ 21 അന്താരാഷ്‌ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഗവഃ എച്ച് എസ് എസ് അഞ്ചാലും മൂട് സ്‌കൂളിൽ ജൂൺ 22-ാം തീയതി തിങ്കളാഴ്ച്ച രാവിലെ 8 മണിക്ക് യോഗ പരിശീലനവും ബോധവൽക്കരണക്ലാസും നടന്നു. വിദ്യാർത്ഥികളും, അധ്യാപകരും, രക്ഷിതാക്കളും പങ്കെടുത്ത ക്ലാസിൽ യോഗ ട്രെയിനർ ഡോ: ദിവ്യമോഹൻ യോഗ പരിശീലനം നൽകുകയും, ജില്ലാ കോ- ഓർഡിനേറ്റർമാരായ സുന്ദരേശൻ, ബിജോയ് ശ്രീധരൻ എന്നിവർ ബോധവൽക്കരണ ക്ലാസ് നടത്തുകയും ചെയ്തു.

Advertisements

സ്‌കൂളിലെ യോഗ കോ- ഓർഡിനേറ്ററായ അധ്യാപിക ജയകുമാരി ആർ സ്വാഗതം ആശംസിച്ചു. സ്‌കൂൾ പ്രഥമാധ്യാപകൻ ബി.കൃഷ്‌ണകുമാർ, പി.റ്റി.എ പ്രസിഡൻ്റ് ബിജു ആർ നായർ, പി .റ്റി. എ വൈസ് പ്രസിഡൻ്റ് ഷംനാർ എന്നിവർ ആശംസകൾ അർപ്പിച്ചു. ക്ലാസ് ഏറെ പ്രയോജനപ്രദമായിരുന്നുവെന്ന് പരിശീലനം ലഭിച്ച വിദ്യാർത്ഥികളായ 10 എച്ചിലെ ആരുഷി, 10 ഡി യിലെ അനാമിക എസ് എന്നിവർ അഭിപ്രായപ്പെട്ടു .അധ്യാപകനായ സുജിത്ത് യോഗത്തിന് നന്ദി പറഞ്ഞു,

Hot Topics

Related Articles