കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 27 ശനിയാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 27 ശനിയാഴ്ച വൈദ്യുതി മുടങ്ങും. പൂഞ്ഞാർ സെക്ഷൻ പരിധിയിൽ മരം മുറിക്കുന്നതിനായി നൃത്തഭവൻ, പമ്പ് ഹൌസ്  എന്നീ  ട്രാൻസ്ഫോമർ പരിധിയിൽ വരുന്ന   ഭാഗങ്ങളിൽ രാവിലെ 09 :30 മണി മുതൽ വൈകിട്ട് 2 :00 മണി വരെ  വൈദ്യുതി മുടങ്ങും.  പള്ളിക്കത്തോട് തറക്കുന്നു പെരിങ്ങളം ഭാഗങ്ങളിൽ പകൽ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ  വർക്ക്‌ നടക്കുന്നതിനാൽ തീക്കോയി പള്ളി വാതിൽ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ 09:00 മുതൽ 06:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും, 

Advertisements

കുമരകം  ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  കൊച്ചുപാലം ,അട്ടിപ്പീടിക , മർത്തശ്‌മൂനി , ആപ്പിത്തറ , എന്നീ ട്രാൻസ്‌ഫോർമർ  പരിധിയിൽ     രാവിലെ 9:00 മണി മുതൽ 5:30 മണി വരെ   വൈദ്യുതി മുടങ്ങും. ഭരണങ്ങാനം -ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിൽ അരീക്കക്കുന്ന്,വേഴാങ്ങാനം,വേഴാങ്ങാനം സ്കൂൾ, മാതാ ക്രഷർ എന്നി ട്രാൻസ്ഫോമറുകളിൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കുറിച്ചി സെക്ഷനിൽ രാവിലെ 9മുതൽ 5.30pm വരെ മുളക്കാം തുരുത്തി, യൂദാപുരം, ശാസ്ത്താങ്കൽ, വെള്ളേക്കളം ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന  കപ്പിത്താൻപ്പടി , അംബികാപുരം , ഫാത്തിമാപുരം , ബിടികെ സ്കൂൾ , ഇരൂപ്പാ , മുക്കാട്ടുപ്പടി , ആരമല , അയ്യരുകുളം , നാലുകോടി പഞ്ചായത്ത്   എന്നീ  ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ  05:00 വരെ വൈദ്യുതി മുടങ്ങും. മണർകാട് സെക്ഷനിൽ രാവിലെ 9മുതൽ ഉച്ചക്ക് 1.00 pm വരെ പണിക്കമറ്റം ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.  പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എം.ഒ.സി കോളനി ട്രാൻസ്ഫോർമറിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:30  വരെ വൈദ്യുതി മുടങ്ങും. 

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ അള്ളുങ്കൽകുന്ന്, മുത്തോലി ബി.എസ്.എൻ.എൽ ,  ഷൈലജ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, അഴകാത്തുപടി, തൂമ്പുങ്കൽ എന്നീ , ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും, ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകുന്നേരം 5 മണി വരെ കണ്ണോട്ട ട്രാൻസ്ഫോമർ പരിധിയിലും, രാവിലെ 9 മണി മുതൽ വൈകുന്നേരം 5:00 മണി വരെ കുറുമ്പനാടം  ട്രാൻസ്ഫോർമർ  പരിധിയിലും  വൈദ്യുതി മുടങ്ങും. 

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ  രാവിലെ 09:00 മുതൽ 05:00 വരെ മരങ്ങാട് വളവ്, മരങ്ങാട്, മഞ്ചാടിമറ്റം, വിശ്വാസ് ഫാക്ടറി, ആശ്വാസ് ഫാക്ടറി എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ്ങ് ക്ലിയറൻസ് വർക്ക്‌ നടക്കുന്നതിനാൽ മറ്റപ്പള്ളി, കെ.ഇ കോളേജ്, ഐശ്വര്യ റബ്ബഴ്സ്, സർഗ്ഗഷേത്ര, മാന്നാനം ചർച്ച്, എൻ.എസ്.എസ് സൂര്യകവല, കുര്യറ്റുകുന്നു, ഷാപ്പുംപാടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. 

Hot Topics

Related Articles