ആലപ്പുഴ: സംസ്ഥാന യോഗാസന സ്പോർട്സ് ചാമ്പ്യൻഷിപ്പ് ശനി, ഞായർ ദിവസങ്ങളിലായി ആലപ്പുഴയിൽ നടക്കും. രാവിലെ ഏഴു മുതൽ പുന്നപ്ര മാർ ഗ്രോഗോറിയോസ് ആർട്സ് ആൻഡ് സയൻസ് കോളേജിലാണ് മത്സരം. യോഗാസന സ്പോർട്സ് അസോസിയേഷൻ ഓഫ് കേരള, പുന്നപ്ര മാർ ഗ്രോഗോറിയോസ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെയും മൈ ഭാരതിന്റെയും സഹകരണത്തോടെയാണിത്.
പത്തു മുതൽ 55 വയസുവരെ പ്രായമുള്ളവർക്കായി സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ട്രഡീഷണൽ, ആർട്ടിസ്റ്റിക് സിംഗിൾ, ആർട്ടിസ്റ്റിക് പെയർ, ആർട്ടിസ്റ്റിക് ഗ്രൂപ്പ്, റിഥമിക് പെയർ എന്നീ ഇനങ്ങളിലാണ് മത്സരം. ഇതിൽ നിന്നും ദേശീയ യോഗാസന സ്പോർട് ചാന്പ്യൻഷിപ്പിലേക്കുള കേരള ടീമിനെ തിരഞ്ഞെടുക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
ശനിയാഴ്ച രാവിലെ 11-ന് മന്ത്രി എം.ലിജു മത്സരം ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോള് ഉസ്മാൻ മുഖ്യാതിഥിയാകും. ഞായറാഴ്ച വൈകീട്ട് മൂന്നിന് മന്ത്രി രമേശ് ചെന്നിത്തല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ജി.സുധാകരൻ എം.എൽ.എ. ചടങ്ങുകളിൽ അധ്യക്ഷനാകും.
പത്രസമ്മേളനതത്തിൽ സംസ്ഥാന പ്രസിഡന്റ് കെ.വാസുദേവൻ നമ്പൂതിരി, ജനറൽ സെക്രട്ടറി സി.ബി.ജ്യോതിഷ്, ജില്ല പ്രസിഡന്റ് ഹരീന്ദ്രനാഥ് തായങ്കരി, ജില്ല സെക്രട്ടറി രേഖ രവീന്ദ്രൻ, സിന്ധു ഹരീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാന യോഗാസന സ്പോർട്സ് ചാമ്പ്യൻഷിപ്പ് 11 മുതൽ ആലപ്പുഴയിൽ

Advertisements

