അരൂർ ഗ്രാമപഞ്ചായത്തിലെ പൊതുശ്മശാനത്തിന്‍റെ കൂറ്റൻ പുകക്കുഴൽ ഒടിഞ്ഞുവീണ് വീടിൻ്റെ മേൽക്കൂര തകർന്നു; അപകടത്തിൽ അർക്കും പരിക്കില്ല 

ചിത്രം:വീടിൻ്റെ മുകളിലേക്ക് പൊതുശ്മശാനത്തിൻ്റെ പുകക്കുഴൽ വീണപ്പോൾ

Advertisements

അരൂർ: ഗ്രാമപഞ്ചായത്തിലെ ‘ശാന്തിഭൂമി’ പൊതുശ്മശാനത്തിന്‍റെ ഭീമൻ പുകക്കുഴൽ സമീപത്തെ വീടിന്‍റെ മുകളിലേക്ക് ഒടിഞ്ഞുവീണു. ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ലോഹ നിർമിതമായ കൂറ്റൻ പുകക്കുഴൽ ഒടിഞ്ഞുവീണത്. തുരുമ്പെടുത്ത് ദ്രവിച്ച നിലയിലായിരുന്നു. ആളപായമില്ല. ശ്മശാനമതിൽക്കെട്ടിനോട് ചേർന്ന് തെക്കുഭാഗത്ത് താമസിക്കുന്ന വേഴക്കാട്ട് തിലകന്റെ വീടിനു മുകളിലെ ഇരുമ്പ് ഷീറ്റ് ഇട്ട മേൽക്കൂരയിലേക്കാണ് വലിയ ശബ്ദത്തോടെ പുകക്കുഴൽ ഒടിഞ്ഞു വീണത്. തിലകനും ഭാര്യയും രണ്ടു മക്കളും വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. ശബ്ദം കേട്ട് ഉണർന്ന് പുറത്തേയ്ക്കിറങ്ങി നോക്കുമ്പോഴാണ് മുകളിലെ ട്രസ് വർക്ക് ചെയ്ത തകരഷീറ്റു തകർത്തു കൊണ്ട് പുകക്കുഴൽ ഒടിഞ്ഞു


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കിടക്കുന്നതായി കണ്ടത്.

2015 -ൽ തദ്ദേശ സ്വയംഭരണ മന്ത്രി എം.കെ. മുനീർ ഉദ്ഘാടനം ചെയ്ത ശ്മശാനമാണിത്. കാലാകാലങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്താത്തതാണ് ശ്മശാനത്തിൻ്റെ തകർച്ചയ്ക്ക് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഗുണനിലവാരമില്ലാത്ത സാധനസാമഗ്രികൾ കൊണ്ട് നിർമിച്ചത് മൂലമാണ് അടിക്കടി തകരുന്നതെന്ന്​ നാട്ടുകാർപറഞ്ഞു. പുകക്കുഴൽ ദ്രവിച്ച് അപകടാവസ്ഥയിലായ കാര്യം പലതവണ ശ്മശാനം നടത്തിപ്പുകാരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതാണെന്ന്​ തിലകൻ പറഞ്ഞു.

പുകക്കുഴൽ വീണു തകർന്ന വീടിന്‍റെ അറ്റകുറ്റപ്പണികൾ നടത്താനാവശ്യമായ സാമ്പത്തിക സഹായം നൽകുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു. ക്രയിനുകൾ എത്തിച്ചാണ് പുകക്കുഴൽ വീടിൻറെ മുകളിൽ നിന്ന് മാറ്റിയത്. ശ്മശാനം കുറെ മാസങ്ങളായി പ്രവർത്തനരഹിതമാണ്. മേൽക്കൂര ഉൾപ്പെടെ ശ്മശാനത്തിന്റെ മുഴുവൻ സാമഗ്രികളും തകർച്ചയിലാണെന്ന് കഴിഞ്ഞദിവസം സാങ്കേതിക വിദഗ്ധസംഘം വിലയിരുത്തിയിരുന്നു. 26 ലക്ഷത്തിന്‍റെ പുനരുദ്ധാരണത്തിന് പഞ്ചായത്ത് പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇതിനിടയിലാണ് പുകക്കുഴൽ ദ്രവിച്ചുവീണത്.

Hot Topics

Related Articles