കായംകുളം: റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ രഹസ്യ പരിശോധനയിൽ 50 ഗ്രാം ഹെറോയിനുമായി പശ്ചിമബംഗാൾ സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാളിലെ മാൾഡ ജില്ല, മാൾഡ (old )താലൂക്കിലെ കുത്തബ്പൂർ ഗ്രാമത്തിൽ സഹദലിയുടെ മകനായ മുബാറക് അലി (38) ആണ് പിടിയിലായത്. പ്രതിക്കെതിരെ സമാന സ്വഭാവത്തിലുള്ള കേസുകളും ഒരു അടിപിടിക്കേസും നിലവിലുണ്ടെന്ന് എക്സൈസ് അറിയിച്ചു.
രണ്ടാഴ്ചയോളമായി പ്രതി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ഹെറോയിൻ കൈമാറുന്നതിനായി ഇയാൾ കായംകുളം റെയിൽവേ സ്റ്റേഷൻ പരിസരത്ത് എത്തുമെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി 50 ഗ്രാം ഹെറോയിനുമായി പിടിയിലായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ സി.പി. ദിലീപ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മുഹമ്മദ് സുധീർ എ., എം.സി. ബിനു, പ്രിവന്റീവ് ഓഫീസർമാരായ ഓംകാരനാഥ് കെ.ജി., അനിലാൽ പി., ജിയേഷ് ടി., വിജി എം.വി., സിവിൽ എക്സൈസ് ഓഫീസർമാരായ റെനീഷ് എം.ആർ., അരുൺ അശോക് എന്നിവർ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.


