വൈക്കത്ത് സൗജന്യ ആയുർവേദ വൈദ്യപരിശോധന ക്യാമ്പ് നടത്തി

ഫോട്ടോ:വൈക്കം നഗരസഭയുടേയും സർക്കാർ ആയുർവേദ ആശുപത്രിയുടേയും ആഭിമുഖ്യത്തിൽ നഗരസഭയിലെ അഞ്ച്, ആറ്,ഏഴ് ,എട്ട്, ഒൻപത് വാർഡുകളുടെ സഹകരണത്തോടെ നടത്തിയ പകർച്ചവ്യാധി പ്രതിരോധ സൗജന്യ ആയുർവേദ വൈദ്യപരിശോധന ക്യാമ്പ് നഗരസഭ വൈസ് ചെയർപേഴ്സൺ സൗദാമിനിഅഭിലാഷ് ഉദ്ഘാടനം ചെയ്യുന്നു

Advertisements

ചാലപ്പറമ്പ് : വൈക്കം നഗരസഭയുടേയും സർക്കാർ ആയുർവേദ ആശുപത്രിയുടേയും ആഭിമുഖ്യത്തിൽ നഗരസഭയിലെ അഞ്ച്, ആറ്,ഏഴ് ,എട്ട്, ഒൻപത് വാർഡുകളുടെ സഹകരണത്തോടെ പകർച്ച വ്യാധി പ്രതിരോധ സൗജന്യ ആയുർവേദ വൈദ്യപരിശോധന ക്യാമ്പ് നടത്തി.ചാലപ്പറമ്പ് എൻ എസ് എസ് കരയോഗ മന്ദിരത്തിൽ നടന്ന വൈദ്യ പരിശോധന ക്യാമ്പ് നഗരസഭ വൈസ് ചെയർപേഴ്സൺ സൗദാമിനിഅഭിലാഷ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എസ്.ഹരിദാസൻ നായർ, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അരുൺ കുമാർ, നഗരസഭ കൗൺസിലർമാരായ അനൂപ്ചിന്നപ്പൻ, പി.ടി. രാജേഷ്,ആർ.അനീഷ് , അമ്പിളി, ഉദയം റസിഡൻ്റ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡൻ്റ് ജി.ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles