PSC യുടെ സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ തസ്തിക ; ഉദ്യോഗാർഥികൾക്കുള്ള ശാരീരിക അളവെടുപ്പും പ്രായോഗിക പരീക്ഷയും തൃക്കോതമംഗലം സ്കൂളിൽ വച്ച് നടക്കും 

കോട്ടയം: ജില്ലയിൽ എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ(എച്ച്.ഡി.വി-കാറ്റഗറി നമ്പർ 386/2025) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി 2026 ജൂൺ മൂന്നിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കുള്ള ശാരീരിക അളവെടുപ്പും പ്രായോഗിക പരീക്ഷയും ജൂലൈ 21,22,23 തീയതികളിൽ രാവിലെ അഞ്ചു മുതൽ തൃക്കോതമംഗലം ഗവ. വി.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ വച്ച് നടത്തുമെന്ന് ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു. ഉദ്യോഗാർഥികൾ www.keralapsc.gov.in ൽ ലോഗിൻ ചെയ്ത് തങ്ങളുടെ പ്രൊഫൈലിൽ നിന്ന്  ഫിസിക്കൽ മെഷർമെന്റ് ആൻഡ് പ്രാക്ടിക്കൽ ടെസ്റ്റിനായുള്ള അഡ്മിഷൻ ടിക്കറ്റ്  ഡൗൺലോഡ് ചെയ്തെടുത്ത് പ്രമാണങ്ങൾ സഹിതം ഹാജരാകണം.

Advertisements

Hot Topics

Related Articles