പദ്മ പുരസ്‌കാരം; നാമനിർദ്ദേശം ക്ഷണിച്ചു

കോട്ടയം: കല, സാഹിത്യം, വിദ്യാഭ്യാസം, കായികം, വൈദ്യശാസ്ത്രം, സാമൂഹിക പ്രവർത്തനം, ശാസ്ത്രം, എൻജിനീയറിംഗ്, പൊതുകാര്യങ്ങൾ, സിവിൽ സർവ്വീസ്, വ്യാപാരം, വ്യവസായം തുടങ്ങിയ എല്ലാ മേഖലകളിലും മികച്ചതും അസാധാരണവുമായ നേട്ടങ്ങൾ കൈവരിച്ചവർക്കായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പദ്മ അവാർഡ്-2027ന് നാമനിർദ്ദേശം ക്ഷണിച്ചു. നിർദ്ദിഷ്ട മാനദണ്ഡപ്രകാരം ഓൺലൈൻ ആയി നാമനിർദ്ദേശം ലഭ്യമാക്കേണ്ട അവസാന തീയതി ജൂലൈ 31. കൂടുതൽ വിവരങ്ങൾ കേന്ദ്ര സർക്കാരിന്റെ www.awards.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

Advertisements

Hot Topics

Related Articles