ചങ്ങനാശേരി: പഴയപള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന ഹാജി മീരാ വലിയുള്ളാഹ് കുഞ്ഞുണ്ണി കോയതങ്ങൾ, സയ്യിദ് അബൂബക്കർ ബം എന്നീ മഹാന്മാരുടെ പാവനസ്മരണ നിലനിർത്തുന്നതിന് എല്ലാ വർഷവും നടത്താറുള്ള ആണ്ട് നേർച്ച 26ന് നടത്തുമെന്ന് ജമാഅത്ത് പ്രസിഡന്റ് എസ്.എം ഫൂവാദ് അറിയിച്ചു.
തെക്കൻ കേരളത്തിലെ ഏറ്റവും വലിയ നേർച്ചയായ ആണ്ട് നേർച്ചയിൽ ജാതിമതഭേദമെന്യേ എല്ലാ സമുദായത്തിൽപ്പെട്ട ആയിരകണക്കിന് വിശ്വാസികൾ പങ്കെടുക്കും. 25ന് വൈകിട്ട് അസർ നമസ്കാരത്തിന് ശേഷം അഞ്ചിന് മൗലൂദ് പാരായണം റാത്തീബ്, ദിക്റ് ദുആ എന്നീ പ്രാർത്ഥനകൾ നടക്കും.
ആണ്ട് നേർച്ചദിനമായ 26ന് രാവിലെ 8.45ന് തങ്ങൾമാരുടെ മഖ്ബറയ്ക്കുമുൻപിൽ നടക്കുന്ന പ്രാർത്ഥനയ്ക്ക് ചീഫ് ഇമാം നഫീസുദ്ധീൻ ഹുദൈവി, ഇമാം ഷാനവാസ് ഖാൻ ബാഖവി, ഷബീർ സഖാഫി എന്നിവർ നേതൃത്വം നൽകും. തുടർന്ന് ചീരണി വിതരണം ഉദ്ഘാടനം ചെയ്യും. 8.45ന് വിശ്വാസികൾക്ക് ചീരണി വിതണം ആരംഭിക്കുമെന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത ജമാഅത്ത് സെക്രട്ടറി സെക്രട്ടറി മുഹമ്മദ് ഹാരീസ്, ട്രഷറർ എം.അക്ബർ, വൈസ് പ്രസിഡന്റ് തോപ്പിൽ റഹീം, ജോ. സെക്രട്ടറി പി.എച്ച്.താജുദ്ദീൻ എന്നിവർ അറിയിച്ചു.ഇതിന്റെ നടത്തിപ്പിനായി കെ.നിഷാദ്, ശാനവാസ്, കെ.എം.കബീർ, എസ്.സജിൻ, എം.എച്ച്.മുബാഷ്,പി,എ,അഷറഫ്, ശിബുറസ്ഖ്, കെ.എച്ച് നിഷാദ്, താജ് വാവനപുരം, മുമ്മദ് ഷരീഫ്, സീയാദ് മഗ്ലാപ്പറമ്പിൽ, എ.നാസ്സർ എന്നിവരുടെ നേതൃത്വത്തിൽ 35 അംഗ ജറനൽ കൗൺസിലിന്റെ മേൽനോട്ടത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ആണ്ട് നേർച്ചയ്ക്കുള്ള സംഭാവനകള്ളും നേർച്ചകളും ജമാഅത്ത് കമ്മറ്റിയെ ഏൽപ്പിച്ച് രസീത് വാങ്ങാവുന്നതാണ്.


