കോട്ടയം: ലോകകപ്പ് ഫുട്‌ബോൾ ഫൈനലിൽ അർജന്റീന സ്‌പെയിൻ സ്വപ്ന ഫൈനലിന് കളമൊരുങ്ങിയിരിക്കുകയാണ്. അമേരിക്കയിലാണ് ലോകകപ്പ് ഫൈനൽ അരങ്ങേറുന്നതെങ്കിലും തീപാറുന്ന പോരാട്ട ആവേശം തന്നെയാണ് കോട്ടയത്തുമുള്ളത്. കോട്ടയം ഏറ്റുമാനൂർ തെള്ളകം ഹാങ് ഔട്ട് സ്ട്രീറ്റ് ഫുഡ് ഹബിലാണ് ജില്ലയിലെ തന്നെ ഏറ്റവും മികച്ച ബിഗ് സ്‌ക്രീൻ പ്രദർശനം ഉള്ളത്. 150 രൂപയുടെ ടിക്കറ്റ് എടുത്താൽ ഭക്ഷണത്തോടൊപ്പം ആഘോഷമായി ആരാധകരുടെ ആവേശത്തിൽ അലിഞ്ഞ് ഫുട്‌ബോൾ ലോകകപ്പ് ഫൈനൽ ആസ്വദിക്കാനുള്ള അവസരം ഇവിടെ ഒരുക്കിയിട്ടുണ്ട്. ലോകകപ്പിന്റെ ക്വാർട്ടർ ഫൈനൽ മുതലുള്ള മത്സരങ്ങൾ ഇവിടെ ബിഗ് സ്‌ക്രീനിൽ തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ടായിരുന്നു.

ലോകകപ്പിന്റെ കലാശപ്പോരാട്ടം തത്സമയം കാണാൻ കോട്ടയം വട്ടമൂട് കടവിലും അവസരം ഒരുക്കിയിട്ടുണ്ട്. വട്ടമൂട് പൗരസമിതിയുടെ നേതൃത്വത്തിൽ ജൂലൈ 20 ന് രാത്രി 12 മുതലാണ് വട്ടമൂട് കടവിൽ ബിഗ് സ്‌ക്രീൻ പ്രദർശനം ഒരുക്കിയിരിക്കുന്നത്.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലോകകപ്പിന്റെ ആഘോഷം തത്സമയം കാണാൻ കല്ലറ പെരുന്തുരുത്തിലെ പ്രഭാത് ലൈബ്രറിയ്ക്കു മുന്നിലും അവസരം ഒരുക്കിയിട്ടുണ്ട്. കല്ലറ പെരുന്തുരുത്ത് പ്രഭാത് ലൈബ്രറിയ്ക്ക് മുന്നിൽ വലിയ ആഘോഷങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ജൂലൈ 19 ന് രാത്രി ഒൻപത് മണി മുതൽ ആഘോഷ പരിപാടികൾ ആരംഭിക്കും. ഒൻപതിന് കല്ലറ എസ്.എച്ച്.ഒ ഇൻസ്‌പെക്ടർ കെ.ധനപാലൻ ബിഗ് സ്‌ക്രീൻ സ്വിച്ച് ഓൺ നിർവഹിക്കും. 9.15 ന് ഫുട്‌ബോൾ ക്വിസ് മത്സരം നടക്കും. 09.40 ന് ബ്രേക്ക് ഡാൻസ് വിസ്മയം, 10.00 ന് നാടൻ പാട്ടുകൾ, 10.30 ന് അടിച്ചുപൊളി പാട്ടുകൾ എന്നിവ അരങ്ങേറും. 11.45 ന് ലോകകപ്പ് സമാപന ചടങ്ങുകളുടെയും ഫൈനലിന്റെയും സംപ്രേക്ഷണാവകാശം അരങ്ങേറും. സന്തോഷ് ട്രോഫി മത്സരത്തിൽ പോണ്ടിച്ചേരി ടീമിനു വേണ്ടി കളത്തിലിറങ്ങിയ പി.എസ് സുനീത് മോനെ ചടങ്ങിൽ പ്രഭാത് ലൈബ്രറിയ്ക്ക് വേണ്ടി ദേവൂസ് കമ്മ്യൂണിക്കേഷൻസ് ഉടമ സുമേഷ് പി ആദരിക്കും.


