ഫോട്ടോ: എകെപിഎവൈക്കം മേഖല കുടുംബസംഗമംവൈക്കം റോട്ടറി ഹാളിൽ ചലച്ചിത്ര കോമഡി താരം വൈക്കം ഭാസി ഉദ്ഘാടനം ചെയ്യുന്നു. കെ. ബിനിമോൻ എം എൽ എ സമീപം.
വൈക്കം: എകെപിഎവൈക്കം മേഖല കുടുംബ സംഗമം നടത്തി. വൈക്കം റോട്ടറി ഹാളിൽ മേഖല പ്രസിഡൻ്റ് രവീന്ദ്രനാഥ ടാഗോറിൻ്റെ അധ്യക്ഷതയിൽ നടന്ന കുടുംബ സംഗമം ചലച്ചിത്ര കോമഡി താരം വൈക്കം ഭാസി ഉദ്ഘാടനം ചെയ്തു. വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ കെ.ബിനിമോൻ എം എൽ എ ഉപഹാരം നൽകി അനുമോദിച്ചു. യോഗത്തിൽ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ വൈക്കം വിജയലക്ഷ്മി, കെ. ബിനിമോൻ എം എൽ എ , വൈക്കം ഭാസി , ഹാരീസ് മണ്ണഞ്ചേരി തുടങ്ങിയവരെ ആദരിച്ചു. ദേശീയ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടതിൻ്റെ ആഹ്ലാദം പങ്കിട്ട വിജയലക്ഷ്മി വൈക്കത്തെ പ്രമുഖ ഫോട്ടോഗ്രാഫറും കുടുംബ സുഹൃത്തുമായ നന്ദുലാലിനൊപ്പം ഗാനമാലപിച്ചതും ഏറെ ഹൃദയസ്പർശിയായി.എ കെ പി എ സംസ്ഥാന വൈസ് പ്രസിഡൻ്റ് ജെയ്സൺ ഞൊങ്ങിണിയിൽ, ജില്ലാ ഭാരവാരവാഹികളായ സൂരജ് ഫിലിപ്പ്,ജയചന്ദ്രകുമാർ, ഷൈമോൻ , ശ്യാമളേന്ദു , സംസ്ഥാന കമ്മറ്റി അംഗം ബിനേഷ് ജി.പോൾ, ചലച്ചിത്ര താരം ഹാരീസ് മണ്ണഞ്ചേരി, വൈക്കം,തലയോലപറമ്പ് യൂണിറ്റ് ഭാരവാഹികളായ ബിജുഎൽമ, ചാർലി ജോസഫ്, രാധാകൃഷ്ണൻ, ജോയ്സ് വർഗീസ്, ഉമേഷ് പി.നായർ, സരീഷ്, ശ്രീജിത്ത്, നിഷാദ് തുടങ്ങിയവർ സംബന്ധിച്ചു.


