ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി കരുതൽ ഗോൾഡൻ ജൂബിലി ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി സ്‌മൃതി സംഗമം നടത്തി

ചിത്രം: ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ഗോൾഡൻ ജൂബിലി ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നടന്ന ഉമ്മൻ ചാണ്ടി സ്‌മൃതി സംഗമം മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു. അഡ്വ: ഫിൽസൺ മാത്യൂസ് സമീപം

Advertisements

അയർക്കുന്നം : മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളിയുടെ ജനനായകനുമാ യിരുന്ന ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി കരുതൽ ഗോൾഡൻ ജൂബിലി ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി സ്‌മൃതി സംഗമം നടത്തി അയർക്കുന്നം ഗ്രാമപഞ്ചായത്തിന്റെയും ഇൻകാസ് കുവൈത്തിന്റെയും ആഭിമുഖ്യത്തിൽ അയർക്കുന്നം പഞ്ചായത്ത് ഹാളിൽ നടന്ന ഉമ്മൻചാണ്ടി സ്മൃതി സംഗമം സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം അഡ്വ. ചാണ്ടി ഉമ്മൻ എംഎൽഎ നിർവഹിച്ചു. സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗീതാ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു കരുതൽ ഗേൾഡൻ ട്രസ്റ്റ് ചെയർമാൻ അഡ്വ. ഫിൽസൺ മാത്യൂസ് ട്രസ്‌റ്റിൻ്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ട്രസ്റ്റിൻ്റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഭാഗമായി 15 നിർധനരായ രോഗികൾക്ക് വീൽചെയർ വിതരണം ചെയ്യുകയും , സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 40 ഡയാലിസിസ് രോഗികൾക്ക് ഡയാലിസിസ് കിറ്റും , യാത്ര ചെലവിനുള്ള തുകയും നൽകി. Iഇൻകാസ് കുവൈറ്റ് നേതാവ് എം പി തോമസ് വിതരണോദ്ഘാടനം നിർവഹിച്ചു. കുട്ടികളുടെ പഠന മികവിലേക്കായിഐ പാഡുകളുടെ വിതരണം അയർക്കുന്നം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോയി കൊറ്റത്തിൽ നിർവഹിച്ചു. പ്രത്യേക പരിഗണന അർഹിക്കുന്നവർ താമസിക്കുന്ന സേവന കേന്ദ്രങ്ങളിൽ സൗജന്യ ഭക്ഷണ വിതരണവും ട്രസ്‌റ്റ് സംഘടിപ്പിച്ചു. റവ ഫാദർ റ്റോജോ പുളിക്കപ്പടവിൽ , ജെയിംസ് കുന്നപ്പള്ളി, ഡോ. എം സി . സിറിയക്, ജിജി നാകമറ്റം, ലിസമ്മ ബേബി, സുജാത ബിജു, സാബു ഒഴുങ്ങാലിൽ , ആലിസ് രാജു , സാബു ജോസഫ് , മനു വാസുദേവൻ നായർ , ബിജു മുകളേൽ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles