കോട്ടയം ഇടുക്കി ജില്ലകളിൽ റിസോഴ്സ് അധ്യാപകരുടെ ഒഴിവ്

ഇടുക്കി ജില്ലയില്‍ ഇംഗ്ലീഷ് റിസോഴ്സ് അധ്യാപകരെ തിരഞ്ഞെടുക്കുന്നതിനായി ജൂലൈ 28 ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ വച്ച് ഇന്റര്‍വ്യൂ നടത്തും. ജില്ലയിലെ ഏഴ് വിദ്യാഭ്യാസ ഉപജില്ലയില്‍ നിന്ന് തെരഞ്ഞെടുത്ത യു.പി./ഹൈസ്‌കൂളുകളില്‍ ദിവസ വേതന അടിസ്ഥാനത്തിലായിരിക്കും നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ഹാജരാകണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862 222996
ഇമെയില്‍: [email protected]

Advertisements

കോട്ടയം ജില്ലയിലെ തിരഞ്ഞെടുത്ത സർക്കാർ പ്രൈമറി സ്‌കൂളുകളിൽ വിദ്യാർഥികളുടെ ഇംഗ്ലീഷ് പ്രാവീണ്യം വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്ച്‌മെന്റ് പരിപാടിയിലേക്കു റിസോഴ്‌സ് അധ്യാപകരെ തിരഞ്ഞെടുക്കുന്നു. ജൂലൈ 27 രാവിലെ 10.30നു കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ചേംബറിൽ വച്ചാണ് അഭിമുഖം.
ബി.എ ഇംഗ്ലീഷ് (കമ്യൂണിക്കേറ്റീവ് / ലിറ്ററേച്ചർ / ഫങ്ഷണൽ), ഇംഗ്ലീഷിൽ ടി.ടി.സി / ഡി.എഡ് / ഡി.എൽ.എഡ് / ബി.എഡ് എന്നിവയാണു യോഗ്യത. എം.എ ഇംഗ്ലീഷ് (കമ്മ്യൂണിക്കേറ്റീവ് / ലിറ്ററേച്ചർ / ഫങ്ഷണൽ), അസാപ്പിന്റെ സ്‌കിൽ ഡെവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവ് ട്രെയിനിംഗ്, അംഗീകൃത സ്ഥാപനത്തിൽ നിന്നും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ഡിപ്ലോമ, /സർട്ടിഫിക്കറ്റ് എന്നിവ അഭിലഷണീയം. ഫോൺ: 9496723155, 8714181241.

Hot Topics

Related Articles