കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുക എന്നാവശ്യപ്പെട്ടു കൊണ്ട്
യങ് ഡെമോക്രാറ്റ്സ് സംസ്ഥാന ഓർഗനൈസിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ലോക് ഭവനിലേക്ക് നൈറ്റ് മാർച്ച് നടത്തി. സംസ്ഥാന കൺവീനർ എംഎം താഹിർ മാർച്ച് ഉദ്ഘാടനം ചെയ്തു. ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി യുവജന പ്രക്ഷോഭങ്ങൾക്കു നേരെ സമാനതകളില്ലാത്ത ആക്രമണമാണ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും പ്രക്ഷോഭങ്ങളെ ചോരയിൽ മുക്കിക്കൊല്ലാമെന്നത് മോദി സർക്കാരിന്റെ വ്യാമോഹമാണെന്നും അദ്ദേഹം പറഞ്ഞു. ഒന്നര മാസത്തിനിടയിൽ നീറ്റ് പരീക്ഷ സൃഷ്ടിച്ച താളപ്പിഴകളുടെ സമ്മര്‍ദം താങ്ങവയ്യാതെ ജീവിതം നഷ്ടപ്പെട്ട കുട്ടികളുടെ മരണത്തിന് ഉത്തരവാദി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാണ്. വിദ്യാഭ്യാസ സമ്പ്രദായത്തെ തകർത്തു തരിപ്പണമാക്കിയ ധർമേന്ദ്ര പ്രധാൻ ഉടൻ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോക് ഭവന് മുന്നിൽ ബാരിക്കേഡുകൾ ഉപയോഗിച്ച് പോലീസ് മാർച്ച് തടഞ്ഞു. സമരക്കാർക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു.
സംസ്ഥാന ജോയിന്റ് കൺവീനർ
അംജദ് കണിയാപുരം, ഓർഗനൈസിങ് കമ്മിറ്റി അംഗം
അൻസാരി പായിപ്പാട്, എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി സലീം കരമന സംസാരിച്ചു. യങ് ഡെമോക്രാറ്റ്സ് ജില്ലാ കൺവീനർ റിയാസ് കാണവിള, ജോയിന്റ് കൺവീനർമാരായ സലാഹുദ്ദീൻ അയ്യൂബി, ഇംതിയാസ് തൊളിക്കോട്, സജിൻ കഴക്കൂട്ടം, അൽ അമീൻ ചുള്ളിമാനൂർ നൈറ്റ് മാർച്ചിന് നേതൃത്വം നൽകി.




