ഇന്ത്യൻ ഫാർമർ ലീഡേഴ്‌സ് ദേശീയ സമ്മേളനവും സെമിനാറും നടത്തി 

തിരുവനന്തപുരം : ഇന്ത്യൻ ഫാർമർ ലീഡേഴ്‌സ് ദേശീയ സമ്മേളനവും സെമിനാറും 2026 കിസാൻ മസ്ദൂർ മോർച്ചയുടെ (കെ.എം.എം) ആഭിമുഖ്യത്തിൽ ശ്രീകാര്യത്തെ ലയോള സട്ടർ ഹാളിൽ നാഷണൽ എക്സിക്യൂട്ടീവ് യോഗവും തുടർന്ന്  രണ്ടാം ദിനം പ്രതിനിധി സമ്മേളനം നടന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷക നേതാക്കൾ സംബന്ധിച്ചു.

Advertisements

അതി നോടുനുബന്ധിച്ചു വൈ.എം.എ ഹാളിൽ നടന്ന ഇൻഡോ അമേരിക്ക കരാറിനെതിരായ സെമിനാർ  കിസാൻ മാസ്ദൂർ മോർച്ച(കെ.എം.എം)  ചീഫ് സർവെൻ സിംഗ് പന്തേർ ഉദ്ഘാടനം ചെയ്തു. കിസാൻ മസ്ദൂർ മോർച്ച ദേശ് ബച്ചാ  ആന്ദോളനിലേക്ക് കടക്കുകയാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. ആന്റി എഫ്.ടി.എ കമ്മിറ്റി ദേശീയ  കൺവീനർ കെ,വി ബിജു   മുഖ്യ പ്രഭാഷണം നടത്തി.  കെ.എം.എംനേതാവ് ഗുര്ണമിത് സിംഗ് മങ്കട് അധ്യക്ഷത വഹിച്ചു.ഇൻഡോ അമേരിക്ക വ്യാപാര കരാർ കർഷകരുടെ മാത്രമല്ല രാജ്യത്തിന്റെ മൊത്തം ജനങ്ങളുടെ നില നിൽപ്പ് തന്നെ അപകടത്തിലാക്കും എന്നു സെമിനാർ വിലയിരുത്തി. തുടർന്ന് നടന്ന പ്രതിഷേധ മാർച്ചും തിരുവനന്തപുരം പുരം രക്തസാക്ഷി മണ്ഡപ ത്തിൽ ചേർന്ന പൊതുയോഗവും സർവ്വൻ  സിംഗ് പന്തേർ ഉദ്ഘാടനം ചെയ്തു. പിടി ജോൺ, സണ്ണി പൈകട, കശ്മീർ കർഷക നേതാവ് ചൗധരി ഷഹീൻ ബജാദ്,ഷെൽവരാജ് ( തമിഴ്നാട് വ്യവസായികൾ തൊഴിലാളർകൾ  സംഘം ), വിപിൻ ചന്ദ്ര പട്ടേൽ സിഫ നാഷണൽ പ്രസിഡന്റ്‌, ഡോക്ടർ വീർ മഹേ ന്ദ്ര പ്രകാശ് സിംഗ്, കെ.എം.എം വീർ  പ്രസിഡൻ്റ് പി.ടി. ജോൺ, അബ്ദുൾ റഹ്‌മാൻ ഇളങ്ങോളി വയനാട് എന്നിവർ സംസാരിച്ചു.

Hot Topics

Related Articles