ഫോട്ടോ: മറവൻതുരുത്ത്ഇടവട്ടം ഗവൺമെൻ്റ്എൽ പി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണത്തിൻ്റെ ഭാഗമായി ലഹരിക്കെതിരെ ഒരു ഗോൾ എന്ന പരിപാടി മറവൻതുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.സി. തങ്കരാജ് ഗോൾ അടിച്ച് ഉദ്ഘാടനം ചെയ്യുന്നു
വൈക്കം: മറവൻതുരുത്ത്ഇടവട്ടം ഗവൺമെൻ്റ്എൽ പി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണത്തിൻ്റെ ഭാഗമായി ലഹരിക്കെതിരെ ഒരു ഗോൾ എന്ന പരിപാടി സംഘടിപ്പിച്ചു.ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധം വളർത്തുന്നതിനായി സംഘടിപ്പിച്ച പരിപാടി മറവൻതുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.സി. തങ്കരാജ് ഗോൾ അടിച്ച് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സരത്തിൽ വിജയിച്ച മൂന്നാം ക്ലാസ് വിദ്യാർഥി ആരാധ്യ സുരേഷിന് ബ്ലോക് പഞ്ചായത്ത് അംഗം പി.വി. ഹരിക്കുട്ടൻ ഉപഹാരം നൽകി. വൈക്കംബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി.ഹരികുട്ടൻ, വാർഡ് മെമ്പർ പി.കെ.മല്ലിക,സ്കൂൾ സംരംക്ഷണ സമിതി പ്രതിനിധി ചക്രപാണി കേശവൻ,പിടിഎ പ്രസിഡൻറ് പി.കിരൺ, വായനശാല ഭാരവാഹികളായ ഭാസ്കരൻ, സോമനാഥൻ,അധ്യാപകരായ എം.വി. ലേഖ,സിജി മാത്യു, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.


