കോട്ടയം : കേരളത്തിലെ ഇന്റർ സ്കൂൾ ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പായ ലൂർദിയൻ ബാസ്കറ്റ്ബോൾ ടൂർണ്ണമെൻ്റ ജൂലൈ 28 ചൊവ്വാഴ്ച ആരംഭിക്കും. കോട്ടയം ലൂർദ പബ്ലിക് സ്കൂളിലെ ബിഷപ്പ് ചാൾസ് ലവീഞ് മെമ്മോറിയൽ ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 35 -ൽ അധികം ടീമുകൾ പങ്കെടുക്കും. ഈ വർഷത്തെ മത്സരത്തിൽ സ്പോർട്സ് ഡിവിഷനും ജനറൽ സ്കൂളും പ്രത്യേക വിഭാഗങ്ങളായിട്ടായിരിക്കും മത്സരിക്കുന്നത്.




ജൂലൈ 28 ചൊവ്വാഴ്ച 2 മണിക്ക് ലൂർദ് സ്കൂൾ മാനേജർ റവ ഫാ. ജേക്കബ് വട്ടക്കാട്ട് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷണൻ 21-ാമത് ലൂർദിയൻ ബാസ്കറ്റ്ബോൾ ടൂർണമെന്റ് ഉത്ഘാടനം ചെയ്യും. ചടങ്ങിൽ പ്രിൻസിപ്പൽ റവ. ഫാ.തോമസ് പാറത്താനം, പി.ടി.എ പ്രസിഡൻ്റ്. എസ് ഗോപകുമാർ ട്രസ്റ്റി സിജോ സൈമൺ. വൈസ് പ്രിൻസിപ്പൽ ആൻസമ്മ ജോസഫ് എന്നിവർ ആശംസകൾ നേർന്നു സംസാരിക്കും. 31-ാം തീയതി വൈകുന്നേരം 3 മണിക്ക് ഫൈനൽ മത്സരങ്ങൾ ആരംഭിക്കും. തുടർന്ന് 6.30 നു നടക്കുന്ന സമാപന സമ്മേളനം കോട്ടയം ജില്ല ക്രൈംബ്രാഞ്ച് ഡിവൈ എസ്പി അനീഷ് പി. കോര ഉത്ഘാടനം ചെയ്യുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടൂർണമെന്റിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ലൂർദ് സ്കൂൾ മാനേജർ റവ.ഫാ.ജേക്കബ് വട്ടക്കാട്ട്, പ്രിൻസിപ്പൽ റവ. ഫാ. തോമസ് പാറത്താനം, വൈസ് പ്രിൻസിപ്പൽ ആൻസമ്മ ജോസഫ്, പിടിഎ പ്രസിഡണ്ട് .എസ്. ഗോപകുമാർ, ട്രസ്റ്റി സിജോ സൈമൺ, കായികാധ്യാപകരായ മെറി റോസ് മാത്യു..മെവിൻ സജി. അമൽ സി. ജോർജ്, കോച്ച് ഇടിക്കുള ടി. പോൾ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വരുന്ന ടൂർണ്ണമെന്റുമായി ബന്ധപ്പെട്ട മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ഏറ്റവും മികച്ച സ്പോർട്സ് വാർത്ത ചിത്രത്തിന് മുൻ വർഷങ്ങളിലേതു പോലെ ഇത്തവണയും അവാർഡ് നൽകും. ടൂർണമെൻ്റ് ദിവസങ്ങളിൽ പത്രമാധ്യമങ്ങളിൽ ഫോട്ടോകളെ അടിസ്ഥാനമാക്കിയാണ് മികച്ച ചിത്രങ്ങൾക്കുള്ള അവാർഡ് നിർണയിക്കപ്പെടുന്നത്.ഈ വർഷം മുതൽ ദൃശ്യമാധ്യമങ്ങളിൽ ചെയ്യപ്പെടുന്ന ഏറ്റവും നല്ല ദൃശ്യാവിഷ്കാരങ്ങൾക്കും വാർത്തം റിപ്പോർട്ടുകൾക്കും അവാർഡുകളും നൽകപ്പെടുന്നതാണ്.
പത്രമാധ്യമങ്ങൾക്കും ദൃശ്യമാധ്യമങ്ങൾക്കും ഒന്നാം സമ്മാനം 10001 രൂപയും സർട്ടിഫിക്കറ്റും, രണ്ടാം സമ്മാനം 7501 രൂപയും സർട്ടിഫിക്കറ്റും മൂന്നാം സമ്മാനം 5001 രൂപയും സർട്ടിഫിക്കറ്റും യഥാക്രമം നൽകുന്നതാണ്.


