എന്നും യുവാക്കൾക്ക് ഒപ്പമാണ് നമ്മുടെ പ്രധാനമന്ത്രി എന്ന് മുൻ കേന്ദ്ര സഹമന്ത്രി അഡ്വ: ജോർജ് കുര്യൻ

കോട്ടയം: ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സങ്കടുപ്പിച്ച നരേന്ദ്രമോദി സർക്കാരിന് ഐക്യധാർത്ഥ്യം പ്രഖ്യാപിച്ചുകൊണ്ട് നടന്ന ബഹുജന റാലി കോട്ടയത്ത് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

ഭാരതത്തിന്റെ പ്രധാനമന്ത്രി എന്നും രാജ്യത്തെ യുവജനതക്ക് ഒപ്പം ആണ് എന്നും,ജനാധിപത്യത്തിന്റെ മരിയാതകൾ പാലിച്ചു അദ്ദേഹം ഇന്നെടുത്ത തിരുമാനം വിദ്യാർത്ഥി സമരത്തെ അട്ടിമറിക്കാൻ ശ്രമിച്ചവർക്ക് ജനാധിപത്യപരമായി നൽകിയ തിരിച്ചടി കൂടി ആണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാറ്റകൾ പോലും കൂറകൾ എന്ന് വിളിക്കുന്ന വിഭാഗമാണ് കോൺഗ്രസും,കമ്മ്യൂണിസ്റ്റുകൾ എന്നും,ഭാരതത്തിന്റെ മണ്ണിൽ നിന്ന് കോൺഗ്രസിനെ കെട്ടുകെട്ടിച്ചിട്ടെ നരേന്ദ്രമോദി അടങ്ങുകയൊള്ളൂ എന്നത് ഉറപ്പാണ് എന്നും അവരുടെ കൂടെ കൂടിയ കമ്മ്യൂണിസ്റ്റുകാരുടെ അവസ്ഥയും അതായിരിക്കും എന്നും അദ്ദേഹം പറഞ്ഞു.

ഭാരതത്തിൽ അടിയന്തരാവസ്ഥയുടെ പ്രതീതി ആണ് എന്ന് പ്രസംഗിക്കുന്ന രാഹുൽ ഗാന്ധി എന്തായിരുന്നു ആ അവസ്ഥ എന്നും,അതിന്റെ കാരണക്കാർ ആരാണെന്ന് എന്ന് പഠിക്കുന്നത് നന്നായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ കമ്മ്യൂണിസ്റ്റുകാരുടെ കാര്യം അതിലും പരിങ്ങലിൽ ആണെന്നും,56 വയസുള്ള യുവാവ് വിളിച്ചപ്പോൾ ബലബുദ്ധിയുടെ പിന്നാലെ പ്രധാനമന്ത്രിയെ വസതിക്ക് മുൻപിലേക്ക് ആണ് സമരം ചെയ്യുവാൻ പോയത് ,
നെഹറുവിന്റെയും,ഇന്ദിരയുടെ കാലത്തു അകഞ്ഞത് ഭാഗ്യമാണെന്നും,അതുകൊണ്ട് മറ്റു അനിഷ്ടസംഭവങ്ങൾ ഉണ്ടായില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബാലബുദ്ധിയായ ഭാരതത്തിന്റെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പടെ ഇൻഡി മുന്നണി നേതാക്കൾ മൂന്നുമണിക്കുറോളം പ്രധാനമന്ത്രിയുടെ വസതിക്ക് മുമ്പിൽ കുത്തിയിരുന്ന് കലാപം ഉണ്ടാക്കാൻ ആഹ്വാനം ചെയ്തു.
എന്നാൽ ഭാരതത്തിലെ ജൻസി സമൂഹം ഇവരെ നിരാകരിച്ചു എന്നും അദ്ദേഹം പറഞ്ഞു.

നീറ്റ് എക്സം ചോദ്യപേപ്പർ ചോർത്തിയവർ കോടികൾ വാങ്ങി നടത്തിയ കുംഭകോണം,മോദി സർക്കാർ കൃത്യമായ ഇടപെടലിൽ കൂടി വളരെ വേഗം കുറ്റക്കാരെ കണ്ടെത്തി ജയിലഴികളിൽ ആക്കി എന്നു,കൂടാതെ സമ്മയബന്ധിതമായി പുന്നർപരീക്ഷ നടത്തുകയും അതിന്റെ റിസൾട്ട് കൃത്യ സമയത്ത് തന്നെ പ്രസിദ്ധീകരിച്ചതും ഇ സർക്കാരിന്റെ വിദ്യാർത്ഥി സമൂഹത്തോടുള്ള പ്രതിബത്തത ആണ് സൂചിപ്പിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ഇ സമയത്ത് ഭാരതത്തിന്റെ പ്രതിപക്ഷ നേതാവ് വിദേശത്ത് സുഹാവാസത്തിൽ ആയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാരതിൽ എന്നും അഴിമതി മാത്രം കണ്ട് ശീലിച്ച ജനങ്ങൾ കഴിഞ്ഞ 12 വർഷകാലമായി അഴിമതിരഹിത ഭരണം കണ്ടു മനസ്സിലാക്കിയിട്ടുണ്ട് എന്നും,
ഭാരതത്തിന്റെ ഐക്യത്തെയും,അഖണ്ഡതയും തകർക്കാൻ ആണ് കോൺഗ്രസ് നേതൃത്വ നൽകുന്ന പ്രതിപക്ഷ കക്ഷികൾ ശ്രമിക്കുന്നത് എന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തരം വിദ്വംസഹ പ്രവർത്തികൾക്കെതിരെ ഭാരതത്തിലെ യുവാക്കൾ ഒറ്റക്കെട്ടായി മുന്നോട്ടു വരും എന്നും,അത് നരേന്ദ്രമോദി എന്ന നമ്മുടെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ആയിരിക്കും എന്നും അദ്ദേഹം പറഞ്ഞു.

ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ ലിജിൻ ലാൽ അധ്യക്ഷത വഹിച്ചു.

ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ നാരായൺ നമ്പൂതിരി,വൈക്കം മുൻ എംഎൽഎ കെ അജിത്,ജില്ലാ ജനറൽ സെക്രട്രിമാരായ ലാൽകൃഷ്ണ,എൻ കെ ശശികുമാർ,എസ് രതീഷ്,മധ്യമേഘ ഉപാദ്ധ്യക്ഷൻ ടി എൻ ഹരികുമാർ,യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു വഞ്ചിമല ,ജില്ലാ ഭാരവാഹികൾ ആയ ലേഖ അശോകൻ,സരീഷ്,ആന്റണി അറയിൽ,രൂപേഷ്,ജിഷ്ണു പ്രസന്നകുമാർ,അപ്പു ടി എസ്,സിന്ധു അജിത്ത് എന്നിവർ സംസാരിച്ചു.
തിരുന്നക്കര ഗാന്ധി സ്ക്വയറിൽ നിന്ന് ആരംഭിച്ച ബഹുജന റാലി തിരുന്നക്കര പഴയ ബസ്റ്റാൻഡ് മൈതാനിയിൽ അവസാനിച്ചു.

Hot Topics

Related Articles