രാജ്യത്തെ ഫാസിസ്റ്റ് സര്‍ക്കാരിന്റെ അന്ത്യത്തിന്റെ ആരംഭത്തിന് തുടക്കമായി : സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

ചിത്രം : ഡൽഹി സമരവിജയത്തിന്റെ സൂചകമായി ക്യൂബന്‍ ഐക്യരാ‍ഡ്യ് സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബിക്ക്‌ സിപിഐ ബിനോയി വിശ്വം ഇന്ത്യൻ ഭരണഘടന കൈമാറുന്നു

Advertisements

കോട്ടയം: രാജ്യത്തെ ഫാസിസ്റ്റ് സര്‍ക്കാരിന്റെ അന്ത്യത്തിന്റെ ആരംഭത്തിനാണ് തുടക്കമായതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അജയ്യനാണെന്ന അവകാശവാദമുന്നയിക്കുന്ന മോദിയെ തോല്‍പ്പിക്കാന്‍ ജനത്തിന് പറ്റും. ആദ്യം രാജ്യത്തെ കര്‍ഷകരും ഇപ്പോള്‍ വിദ്യാര്‍ത്ഥികളും അത് ചെയ്തു കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. ആ തോല്‍വി അനിവാര്യമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയത്ത് നടന്ന ഐപ്സോ സംസ്ഥാന ക്യാമ്പില്‍ നടന്ന ക്യൂബന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയന്‍ രാഷ്ട്രീയത്തിന്റെ ഇന്നത്തെ പോക്ക് ഏവരിലും ആശങ്കയുണര്‍ത്തുന്നുണ്ട്. അടിച്ചമര്‍ത്തലുകള്‍ക്ക് മുന്നില്‍ തോല്‍ക്കാത്ത ജനതയുടെ വിജയമാണ് കഴിഞ്ഞ ദിവസം നാട് കണ്ടത്. ആത്യന്തികമായ ശരി താന്‍ മാത്രമാണെന്ന മോദിയുടെ നയം ജനം തള്ളും. കോക്രോച്ച് പാര്‍ട്ടിയുടെ ജയം ജനം ഏറ്റെടുത്തതും അതുകൊണ്ടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യ അതിന്റെ പാരമ്പര്യം മറന്നുപോവുന്നുണ്ട് പലപ്പോഴും. മോദിക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ദാന്ധിയും യുദ്ധ വിരുദ്ധ വാഞ്ചയും, സമാധാനവും എല്ലാം ഇന്ത്യയുടെ പാരമ്പ്ര്യത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. അതെല്ലാം അറിയാത്തവര്‍ അധികാരത്തില്‍ എത്തിയതിന്റെ പ്രശ്നമാണ് രാജ്യം നേരിടന്നത്.

ട്രമ്പും, നെതന്യാഹുവും മോദിയും കൂടിയുള്ള ത്രിമൂര്‍ത്തി സഖ്യം വിനാശം മാത്രമേ ഉണ്ടാക്കൂ. അന്ധമായ ഇസ്ലാം വിരോധമാണ് ഇവരെ ഒരുമിപ്പിച്ചിരിക്കുന്നത്. ഇന്ന് മാറിയ ലോക രാഷ്ട്രീയത്തില്‍ ചേരി ചേരാ നയം ദുര്‍ബലപ്പെടുകയാണ്. ആയുധ വ്യവസായത്തിന്റെ ശക്തികളാണ് നയങ്ങള്‍ തീരുമാനിക്കുന്നത്. ലാഭക്കൊതിയില്‍ ആയുധക്കച്ചവടം നടത്തുന്നവര്‍ യുദ്ധങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ രാഷ്ട്രീയങ്ങള്‍ക്കപ്പുറം ലോകത്തിനായി ഒന്നി്കാന്‍ കഴിയുമെന്ന സന്ദേശമാണ് ഐപ്സോ മുന്നോട്ട് വയ്ക്കുന്നത്. യുവജനങ്ങളെ കൂടി ചേര്‍ത്ത് വച്ച് പോരാട്ടത്തിന്റെ പുതുവഴികള്‍ തേടാന്‍ ഐപ്സോയ്ക്ക് കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു. നരേന്ദ്രമോദി ബാറ്റിസ്‌റ്റയുടെ പാതയിൽ: എം എ ബേബി

കോട്ടയം : ബേബി പറഞ്ഞു. ഫിദൽ കാസ്‌ട്രോയുടെ നേതൃത്വത്തിൽ വിപ്ലവകാരികൾ മൊൺകാഡ ബാരക്കുകൾക്കുനേരെ ആക്രമണം നടത്തിയപ്പോൾ ബാറ്റിസ്‌റ്റയുടെ നേതൃത്വത്തിൽ അമേരിക്കയുടെ പാവ ഗവൺമെന്റാണ്‌ ഭരിച്ചിരുന്നത്‌. എതിർസ്വരങ്ങളെ അവർ ക്രൂരമായി അടിച്ചമർത്തിയിരുന്നു. പലരീതിയിലും നരേന്ദ്രമോദി ഭരണത്തോട്‌ ബാറ്റിസ്‌റ്റയുടെ ഭരണത്തിന്‌ സാമ്യമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അഖിലേന്ത്യ സമാധാന ഐക്യദാർഢ്യ സമിതി(ഐപ്‌സോ)യുടെ സംസ്ഥാന ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച ക്യൂബൻ ഐക്യദാർഢ്യ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

1953 ജൂലൈ ഇരുപത്തിയാറിനാണ്‌ വിപ്ലവകാരികൾ മൊൺകാഡ ബാരക്ക്‌ ആക്രമിച്ചത്‌. പരാജയമായിരുന്നെങ്കിലും ആ ആക്രമണം ഒരു പാഠമായിരുന്നു. വിപ്ലവകാരികളെയെല്ലാം പിടികൂടി കൊല്ലാനായിരുന്നു ബാറ്റിസ്‌റ്റയുടെ ഉത്തരവ്‌. എന്നാൽ ഫിദലിനെ കണ്ടെത്തിയ സൈനികോദ്യോഗസ്ഥൻ ജനാധിപത്യവാദിയായിരുന്നു. ബാറ്റിസ്‌റ്റ നൽകിയ നിയമവിരുദ്ധമായ നിർദേശം അയാൾ പാലിച്ചില്ല. ഫിദലിനെ അയാൾ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി. അന്ന്‌ ഫിദൽ കൊല്ലപ്പെട്ടിരുന്നെങ്കിൽ കഥ മറ്റൊന്നാകുമായിരുന്നു. ആക്രമണത്തിന്റെ ഓർമയ്ക്ക്‌ കാസ്‌ട്രോ തന്റെ പ്രസ്ഥാനത്തിന്‌ ‘ജൂലൈ 26 പ്രസ്ഥാനം’ എന്ന്‌ പേര്‌ നൽകി. അത്‌ ക്യൂബൻ കമ്യൂണിസ്‌റ്റ്‌ പാർട്ടിയിൽ ലയിച്ചു. ഫിദലിനും റ‍ൗളിനും തടവുശിക്ഷ ലഭിച്ചെങ്കിലും ജനകീയപ്രക്ഷോഭം മൂലം ബാറ്റിസ്‌റ്റക്ക്‌ അവരെ മോചിപ്പിക്കേണ്ടിവന്നു.

ക്യൂബൻ വിപ്ലവം വിജയിച്ചത്‌ വലിയൊരു അത്ഭുതമാണ്‌. അതോടെ അവിടെ കറുത്തവരും വെളുത്തവരും തമ്മിലുള്ള വ്യത്യാസം ഇല്ലാതായി. അമേരിക്കയിൽ ഇന്നും അത്‌ തുടരുന്നു. കച്ചവടത്തിന്‌ അതിർത്തികൾ പാടില്ലെന്നാണ്‌ അമേരിക്ക പറയുന്നത്‌. അതേ സമയം അമേരിക്ക, ക്യൂബയിൽ നിക്ഷേപം നടത്തുന്നവവെര ആക്രമിക്കുകയും ചെയ്യുന്നു. ജനങ്ങളെ ഒന്നിച്ചുചേർത്ത്‌ അമേരിക്കൻ ഉപരോധത്തെ ചെറുക്കാൻ ക്യൂബൻ സർക്കാരിന്‌ കഴിയുന്നുണ്ടെന്നും എം എ ബേബി പറഞ്ഞു.

രാജ്യം കണ്ട പുതുസമരത്തിന്റെ വിജയം മുന്നില്‍ കണ്ട് നിലപാടുകള്‍ തിരുത്താന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്ന് രാഷ്ട്രീയ കാര്യ സമിതി അംഗം കെ സി ജോസഫ് മുഖ്യപ്രഭാഷണത്തില്‍ വ്യക്തമാക്കി.

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം സമ്മേളനത്തില്‍ അധ്യക്ഷനായിരുന്നു. ഡെൽഹി സമരവിജയത്തിന്റെ സൂചകമായി എം എ ബേബിക്ക്‌ ബിനോയി വിശ്വം ഇന്ത്യൻ ഭരണഘടന കൈമാറി. കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയംഗം കെ സി ജോസഫ്‌, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ അനിൽകുമാർ, ഐപ്‌സോ ഭാരവാഹികളായ അഡ്വ വി ബി ബിനു, എൻ രമാകാന്തൻ, ബാബു ജോസഫ്‌, പി കെ ജനാർദനക്കുറുപ്പ്‌, കെ ആർ ശ്രീനിവാസൻ, എ ജോസ്‌, ബൈജു വയലത്ത്‌, ജോസ്‌ പ്രകാശ്‌, ഇ വേലായുധൻ, സി ഉദയകല, എം എ ഫ്രാൻസിസ്‌, പി കെ ആനന്ദക്കുട്ടൻ എന്നിവർ സംസാരിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പ് സമാപിച്ചു.

Hot Topics

Related Articles