ആലപ്പുഴ : വിൽപ്പനയ്ക്കായി ബംഗാളിലെ മാൾഡയിൽ നിന്നും കടത്തിക്കൊണ്ടുവന്ന 8.89 ഗ്രാം ഹെറോയിനുമായി പശ്ചിമബംഗാൾ മാൾഡ സ്വദേശിയായ മോക്കിം (35) നെയാണ് ചെങ്ങന്നൂർ പോലീസ് പിടികൂടിയത്. പോലീസ് സ്റ്റേഷനിലേക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ആലപ്പുഴ ജില്ല പോലീസ് മേധാവി വിഷ്ണു പ്രതീപ് ടി കെ യുടെ നിർദ്ദേശാനുസരണം ചെങ്ങന്നൂർ ഡി വൈ എസ് പി സന്തോഷ്കുമാറിന്റെ മേൽനോട്ടത്തിൽ ചെങ്ങന്നൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് എച്ച് ഒ രഗീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് സമീപത്തു നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. കേരളത്തിലുള്ള ആവശ്യക്കാർക്ക് വിൽപ്പനയ്ക്കായാണ് മാൾഡയിൽ നിന്നും ഹെറോയിൻ കൊണ്ടുവന്നതെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു. സംസ്ഥാനമൊട്ടാകെ പോലീസ് നടത്തുന്ന ഓപ്പറേഷൻ തൂഫാന്റെ ഭാഗമായാണ് രഹസ്യ വിവരം ലഭിച്ചത്. എസ്.ഐ. പ്രദീപ് ചന്ദ്രൻ, എ.എസ്.ഐ. ഹരികുമാർ, സിവിൽ പോലീസ് ഓഫീസർമാരായ അരുൺ പാലയുഴം, അനി, മിഥ്ലാജ്, ഹരീഷ് കുമാർ, വിബിൻ കെ ദാസ്, ഹർഷകുമാർ എന്നിവരും ജില്ലാ ഡാൻസാഫ് ടിം അംഗങ്ങളുമാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
ആലപ്പുഴയിൽ ഹെറോയിനുമായി ബംഗാൾ സ്വദേശി ചെങ്ങന്നൂർ പോലീസിന്റെ പിടിയിൽ : പിടിച്ചെടുത്തത് 8.89 ഗ്രാം ഹെറോയിൻ


