ബഫർ സോൺ: സർക്കാർ ജനങ്ങളെ കളിപ്പിക്കുകയും കബളിപ്പിക്കുകയുമാണെന്ന്

ബഫർ സോൺ വിഷയത്തിൽ സർക്കാർ ജനങ്ങളെ കളിപ്പിക്കുകയും കബളിപ്പിക്കുകയുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.വിഷയത്തിൽ സർക്കാർ പുറത്തിറക്കിയ മൂന്ന് ഭൂപടങ്ങളും അബന്ധ പഞ്ചാംഗങ്ങളാണ്.ഇല്ലാത്ത സർവ്വേ നമ്പറുകളിൽ സാധാരണക്കാർ എങ്ങനെ പരാതി നൽകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഒരുപാട് ദുരൂഹതകൾ ഇതിലുണ്ടെന്നും പ്രതിപക്ഷ നേതാവ് കോട്ടയത്ത് പറഞ്ഞു.കാവിമുണ്ട് ഉടുക്കുന്നവരും, ചന്ദനക്കുറി തൊടുന്നവരും, അമ്പലത്തിൽ പോകുവരെയുമെല്ലാം ബിജെപിക്കാരായി ചിത്രീകരിക്കുന്നത് ശരിയല്ല എന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി.വിഷയത്തിൽ ശരിയായ രാഷ്ട്രീയമാണ്, മുതിർന്ന എ.കെ ആൻ്റണി പറഞ്ഞത്.ജാതി സംവരണം നിർത്താറായിട്ടില്ല എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.എൻ എസ് എസ് പറഞ്ഞത് അവരുടെ അഭിപ്രായമാണെന്നും,സാമ്പത്തിക സംവരണം കൂടി കണക്കിലെടുത്ത് സംവരണ ഘടനയിൽ മാറ്റം വരുത്തുന്നത് ഉചിതമാണെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.കോട്ടയം ജില്ലയിലെ കോൺഗ്രസ് പരിപാടികളുമായി ബന്ധപ്പെട്ട പോസ്റ്റർ വിവാദം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും,കെപിസിസി പ്രസിഡൻ്റിനെ കൂടി അറിയിച്ച് വിഷയങ്ങളെല്ലാം പാർട്ടി പരിശോധിക്കും.ഇ.പി. ജയരാജൻ വിഷയം 2019 -ൽ തന്നെ മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു.പരാതിയിൽ അമ്പരപ്പിക്കുന്ന മൗനമാണ് പിണറായി വിജയന് ഉള്ളത്.ഇരുമ്പു മറയിൽ മുഖ്യമന്ത്രി മറച്ചു വച്ച കാര്യങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്.സംസ്ഥാനത്തെ സമുന്നതരായ ഇടത് നേതാക്കൾക്ക് എല്ലാം അനധികൃത സ്വത്ത് സമ്പാദനം അടക്കം എല്ലാത്തിലും തെറ്റായ ബന്ധമുണ്ട്.മികച്ച സ്വർണം പൊട്ടിക്കൽ സംഘത്തിനും, മികച്ച സ്വർണക്കടത്തു സംഘത്തിനും കൂടി ഡി വൈ എഫ് ഐ ട്രോഫി ഏർപ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

Hot Topics

Related Articles