ആരോഹണ കോർപ്പറേറ്റ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ ഓഫീസ് കോട്ടയം കഞ്ഞിക്കുഴിയിൽ പ്രവർത്തനമാരംഭിച്ചു

കോട്ടയം : ആരോഹണ കോർപ്പറേറ്റ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ ഓഫീസ് കോട്ടയം കഞ്ഞിക്കുഴിയിൽ പ്രവർത്തനമാരംഭിച്ചു.മാർത്തോമാ സഭാ പരമാധിയക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത, ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പൊലീത്ത എന്നിവർ ചേർന്ന് തിരികൊളുത്തിയാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്.

Advertisements

പ്രാർത്ഥനകളോട് തുടങ്ങിയ ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ജോസ് കെ മാണി എംപി, ഫ്രാൻസിസ് ജോർജ് എംപി തുടങ്ങി മത രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.മാനേജിംഗ് ഡയറക്ടർ റീബ വർഗീസ് ചടങ്ങിൽ കൃതജ്ഞത രേഖപ്പെടുത്തി.മാനേജിംഗ് ഡയറക്ടർ അനിൽ എ തോമസ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Hot Topics

Related Articles