തിരുവനന്തപുരം:വിഴിഞ്ഞത്ത് വീട്ടിൽ നിന്ന് നിന്നിറങ്ങി വിമാനത്തിൽ കയറി ഒറ്റയ്ക്ക് ഡൽഹിയിലെത്തിയ 13കാരിയെ പൊലീസ് കണ്ടെത്തി. ഡൽഹി വിമാനത്താവളത്തിൽ കുട്ടിയെ തടഞ്ഞുവച്ച ശേഷം, വിഴിഞ്ഞം പൊലീസ് ഡൽഹിയിലെത്തി ഏറ്റുവാങ്ങിയാണ് തിരികെ വീട്ടിലെത്തിച്ചത്.വ്യാഴാഴ്ച രാവിലെ ഏഴുമണി മുതൽ കുട്ടിയെ കാണാനില്ലെന്നായിരുന്നു ബന്ധുക്കളുടെ പരാതി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ, കുട്ടിയെ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് എത്തിച്ച ഓട്ടോ ഡ്രൈവറെ കണ്ടെത്തി. അദ്ദേഹത്തിന്റെ മൊഴിയിലൂടെയാണ് പെൺകുട്ടി വിമാനം കയറി ഡൽഹിയിലേക്കുപോയതാണെന്ന് വ്യക്തമായത്.വിഴിഞ്ഞത്ത് താമസിക്കുന്ന ബംഗാൾ സ്വദേശികളുടെ മകളാണ് പെൺകുട്ടി. സുരക്ഷിതമായാണ് ഇപ്പോൾ കുടുംബത്തിന്റെ സംരക്ഷണത്തിൽ തിരികെ എത്തിച്ചിരിക്കുന്നത്.
Advertisements


