ഉപരാഷ്ട്രപതിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ വെടിയേറ്റു; 28 വർഷത്തെ പോരാട്ടത്തിനൊടുവിൽ വനിതാ എസ്‌ഐ ബാനു അന്തരിച്ചു

മാഹി :ഉപരാഷ്ട്രപതിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ വെടിയേറ്റ വനിതാ എസ്.ഐ 28 വർഷത്തെ പോരാട്ടത്തിനൊടുവിൽ അന്തരിച്ചു. മാഹി വളവിൽ പിച്ചക്കാരൻ്റവിട സ്വദേശിനി ബാനുവാണ് (75) മരിച്ചത്.1997-ൽ അന്നത്തെ ഉപരാഷ്ട്രപതി കെ.ആർ. നാരായണൻ പുതുച്ചേരി സന്ദർശിക്കുമ്പോൾ സുരക്ഷാ ചുമതലയിൽ ആയിരുന്ന ബാനുവിന് ഇൻസ്പെക്ടറുടെ പിസ്റ്റളിൽ നിന്നുണ്ടായ അബദ്ധവെടിയേറ്റതാണ് ജീവിതം തകർന്നത്. നട്ടെല്ലിനു ഗുരുതരമായ പരുക്കേറ്റതിനെ തുടർന്ന് അന്ന് മുതൽ വീൽചെയറിൽ കഴിയുകയായിരുന്നു.2010-ൽ സർവീസിൽ നിന്ന് വിരമിച്ച ശേഷം പുതുച്ചേരിയിലായിരുന്നു താമസം. മാഹിയിൽ നിന്നുള്ള ആദ്യ വനിതാ പൊലീസ് ഉദ്യോഗസ്ഥയായും ബാനു അറിയപ്പെട്ടു.ഭർത്താവ് പരേതനായ വീരപ്പൻ. മക്കൾ: മണികണ്ഠൻ, മഹേശ്വരി, ധനലക്ഷ്മി.

Advertisements

Hot Topics

Related Articles