കനത്ത മഴ:റൺവേ കാണാനാകാതെ വിമാനം വട്ടമിട്ട് പറന്നു; ഒരു മണിക്കൂർ വൈകി ലാൻഡിങ്

തിരുവനന്തപുരം : കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ കുവൈത്ത് എയർവേയ്‌സിന്റെ വിമാനത്തിന്റെ ലാൻഡിങ് ഒരു മണിക്കൂറോളം വൈകി.ഇന്ന് രാവിലെ 5.45ന് ഇറങ്ങേണ്ടിയിരുന്ന വിമാനമാണ് റൺവേ കാണാനാകാത്തതിനാൽ സമയത്ത് ഇറങ്ങാൻ കഴിഞ്ഞില്ല. ദൃശ്യപരത കുറഞ്ഞ സാഹചര്യത്തിൽ എയർ ട്രാഫിക് കൺട്രോൾ നൽകിയ നിർദേശപ്രകാരം വിമാനം ആകാശത്ത് വട്ടമിട്ട് പറക്കുകയായിരുന്നു.തുടർന്ന് ഏകദേശം ഒരു മണിക്കൂറിന് ശേഷം മാത്രമാണ് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തത്. പിന്നാലെ യാത്രക്കാരുമായി വിമാനം വീണ്ടും കുവൈറ്റിലേക്കു മടങ്ങുകയായിരുന്നു.

Advertisements

Hot Topics

Related Articles