തായ്വാൻ :195 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച രഗാസ ചുഴലിക്കാറ്റ് തായ്വാൻ, ഹോങ്കോങ്, ചൈന എന്നീ പ്രദേശങ്ങളിൽ കനത്ത നാശം വിതച്ചു. അതിതീവ്രമായ കാറ്റും മഴയും ഒരുപോലെ പാഞ്ഞടിച്ചതോടെ നിരവധി വീടുകളും റോഡുകളും തകർന്നു. പലർക്കും ജീവഹാനിയും സംഭവിച്ചു.എന്നാൽ, ചൈനയിലെ മക്കാവു ദ്വീപിൽ കാറ്റിനും മഴയ്ക്കും നടുവിൽ അപൂർവ്വ ദൃശ്യം സൃഷ്ടിക്കപ്പെട്ടു. കനത്ത മഴയിൽ തെരുവുകളിലേക്ക് മീനുകൾ ഒഴുകിയെത്തിയതോടെ നാട്ടുകാർ ആഘോഷമാക്കി.സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ദൃശ്യങ്ങളിൽ, തെരുവിൽ നിറഞ്ഞുനിന്ന വെള്ളത്തിൽ നാട്ടുകാർ വലകളും പ്ലാസ്റ്റിക് ബക്കറ്റുകളും ഉപയോഗിച്ച് മീനുകളെ പിടിക്കുന്നതായി കാണാം. ചിലർ പിടിച്ച മീനുകളുമായി സെൽഫി എടുക്കുകയും ചെയ്തിട്ടുണ്ട്.ദുരന്തത്തിന്റെയും ആഘോഷത്തിന്റെയും വിരുദ്ധ ദൃശ്യമാവുകയായിരുന്നു മക്കാവുവിലെ തെരുവുകൾ.
Advertisements


