ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും ഈ മാസം ആശ്രയയും, എസ്.എഫ്.എസ് പബ്ലിക് സ്കൂളും ചേർന്ന് 153 വൃക്കരോഗികൾക്ക് നൽകി. ആശ്രയയുടെ സെക്രട്ടറി ഫാ ജോൺ ഐപ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മറിയാമ്മ ഫിലിപ്പ് , കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു. കോട്ടയം മെഡിക്കൽ കോളേജ് കാര്ർഡിയോ തൊറാസിക് ആൻ്റ് വാസ്കുലാർ സർജറിയിലെ ഡോ മനൂപ് ബി , സിസ്റ്റർ ശ്ലോമ്മോ, ജോൺ ജേക്കബ്, ജോശുവ നോബി മാത്യൂ, നവരാംഗ് എ എസ് , ലീന മാത്യൂസ് എന്നിവർ ആശംസകൾ അർപ്പിച്ചു.
Advertisements


