കോട്ടയം:കോട്ടയം ജലഗതാഗത പാതയില്‍ പതിനഞ്ചില്‍ക്കടവിലെ പൊക്ക് പാലം പണിമുടക്കിയതോടെ ബോട്ട് ഗതാഗതം തടസപ്പെട്ടു.ഇന്ന് രാവിലെയാണ് പാലം വീണ്ടും പണിമുടക്കിയത്.ഇതോടെ ആലപ്പുഴയില്‍ നിന്നും കോട്ടയത്തേയ്ക്ക് വരികയായിരുന്ന ബോട്ടിൻ്റെ സർവീസ് തടസപ്പെട്ടു.ആലപ്പുഴയില്‍ നിന്നും കോട്ടയത്തേയ്ക്ക് വിദേശികളും നാട്ടുകാരും ജീവനക്കാരും അടക്കമുള്ള യാത്രക്കാരുമായി എത്തുകയായിരുന്നു ബോട്ട്. ഈ സമയത്താണ് പതിനഞ്ചില്‍ക്കടവിലെ പൊക്ക് പാലം വൈദ്യുതി തടസത്തെ തുടർന്ന് പൊങ്ങാതെ വന്നത്. ഇതോടെ ബോട്ട് പാലത്തിൻ്റെ അക്കരയില്‍ നിർത്തിയിടേണ്ട സാഹചര്യമുണ്ടായി.
Advertisements


