ചക്ക സംസ്‌കരണ-ഉല്‍പ്പന്ന നിര്‍മാണ പരിശീലനം കോട്ടയത്ത്

ചക്കയുടെ വാണിജ്യ പ്രാധാന്യത്തെ സംരംഭകത്വ സാധ്യതകളുമായി ചേര്‍ത്തു പരിചയപ്പെടുത്തുന്ന ഏകദിന പരിശീലന പരിപാടിക്ക് കോട്ടയം നഗരത്തിനു ചേര്‍ന്നുള്ള നട്ടാശേരി വേദിയാകുന്നു. കാര്‍ഷിക സംരംഭങ്ങളെ ഗൗരവമായി സമീപിക്കുന്ന അമ്പത് സംരംഭകാര്‍ഥികള്‍ക്കും നവ സംരംഭകര്‍ക്കും മുന്നിലാണ് ചക്കയിലെ സാധ്യതകള്‍ പരിചയപ്പെടുത്തുന്നത്.

Advertisements

നട്ടാശേരിയിലെ ജനകീയ കൂട്ടായ്മയായ എമര്‍ജിങ് നട്ടാശേരിയും കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാമിലി ഫാമിങ് ഡവലപ്‌മെന്റ് സൊസൈറ്റി എന്ന സന്നദ്ധ സംഘടനയും സംയുക്തമായി പരിപാടിക്കു നേതൃത്വം നല്‍കുന്നു. ജനുവരി 26ന് നട്ടാശേരി ഹോളി ഫാമിലി ക്‌നാനായ കാത്തലിക് ചര്‍ച്ച് പാരിഷ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ കേരളത്തിലെ വിവിധ മന്ത്രാലയങ്ങളുടെയും സംഘടനകളുടെയും മാസ്റ്റര്‍ ട്രെയിനറായ പത്മിനി ശിവദാസ് ക്ലാസുകള്‍ നയിക്കുകയും ഡെമോണ്‍സ്‌ട്രേഷന്‍ നടത്തുകയും ചെയ്യും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാവിലെ 9.30ന് ശ്രീ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കുന്ന യോഗത്തില്‍ കോട്ടയം ജില്ലാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീമതി ഗ്രേസി കരിമ്പന്നൂര്‍ അധ്യക്ഷത വഹിക്കും. വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷൈനി വര്‍ക്കി, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ മിഥുന്‍ ജി തോമസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീ. രമേശന്‍ പൂഴിമേല്‍, ശ്രീമതി ഉഷ വേണുഗോപാല്‍, ശ്രീമതി ലക്ഷ്മി എ നായര്‍, ഫാ. ഷൈജു കല്ലുവെട്ടാംകുഴി എന്നിവര്‍ പ്രസംഗിക്കും.

രണ്ടു ഡസനോളം ചക്ക ഉല്‍പ്പന്നങ്ങളുടെയും ചക്ക വിഭവങ്ങളുടെയും നിര്‍മാണ രീതിയാണ് പരിപാടിയിലൂടെ പരിചയപ്പെടുത്തുന്നത്. ഇവയുടെ ഓരോന്നിന്റെയും നിര്‍മാണ രീതി സമഗ്രമായി അവതരിപ്പിക്കുന്ന ഡെമോണ്‍സ്‌ട്രേഷനും ഒരുക്കിയിട്ടുണ്ട്. വാണിജ്യ ഉല്‍പ്പന്നങ്ങള്‍, എത്‌നിക് മൂല്യമുള്ള വിഭവങ്ങള്‍, ഗാര്‍ഹിക യൂണിറ്റുകളില്‍ തയാറാക്കാവുന്ന വിഭവങ്ങള്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ചാണ് ചക്ക ഉല്‍പ്പന്നങ്ങളെ സംരംഭകര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്.

പരിപാടിയിലൂടെ സംരംഭകത്വ മേഖലയിലേക്കു തിരിയുന്നവര്‍ക്കായി ഉല്‍പ്പന്ന വിപണനത്തില്‍ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍, സോഷ്യല്‍ മീഡിയ സാധ്യതകളും ഇതോടനുബന്ധമായി വികസിപ്പിക്കുന്നതാണ്. ഇതിനുള്ള ആദ്യ ചുവടുകളും പരിശീലന പരിപാടിയോട് അനുബന്ധമായി ആലോചനയിലാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

എം. ജോര്‍ജ് 9995920200

Hot Topics

Related Articles