കോട്ടയം : കനറാ ബാങ്ക് സ്റ്റാഫ് യൂണിയൻ്റെ നേതൃത്വത്തിൽ ബാങ്ക് ജീവനക്കാർ കനറാ ബാങ്ക് കോട്ടയം റീജിയണൽ ഓഫീസിനു മുന്നിൽ എല്ലാ കേഡറുകളിലും ആവശ്യത്തിന് നിയമനങ്ങൾ നടത്തുക. തൊഴിലാളി വിരുദ്ധ കസ്റ്റമർ ഫീഡ്ബാക്ക് സംവിധാനം പിൻവലിക്കുക. ശാഖകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക. ദിവസ വേദനക്കാരെയും പാനൽഡ് സ്റ്റാഫിനെ യും സ്ഥിരപ്പെടുത്തുക. കെ.വൈ.സി അപ്ഡേഷനായി തൊഴിലാളി സൗഹൃദ സോഫ്റ്റ്‌വെയർ തയ്യാറാക്കുക. അടിമ സമാനമായ തൊഴിൽ സംസ്കാരം അവസാനിപ്പിക്കുക. ദഫ്‌തരി അലവൻസ് ശമ്പളത്തിനൊപ്പം നൽകുക.തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്
സായാഹ്ന ധർണ്ണ നടത്തിയത്.
തുടർ പ്രക്ഷോഭത്തിൻ്റെ ഭാഗമായി നവംബർ 17,18 തീയതികളിൽ തിരുവനന്തപുരം, കോഴിക്കോട് സർക്കിൾ ഓഫീസ് ധർണ്ണയും ഡിസംബർ 2 നു ഹെഡ് ഓഫീസ് ധർണ്ണയും നടത്തും. പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം ഉൾപ്പെടെയുള്ള പ്രക്ഷോഭ പരുപാടികളുമായി മുന്നോട്ട് പോകുന്നതാണ്.


