പേരക്കുട്ടിയെ നഴ്‌സിങ് കോളേജിൽ ചേർത്തു മടങ്ങും വഴിയിൽ അപകടം; 62കാരിക്ക് ദാരുണാന്ത്യം

മലപ്പുറം: പേരക്കുട്ടിയെ മൈസൂരിലെ നഴ്‌സിങ് കോളേജിൽ ചേർത്തു മടങ്ങും വഴിയിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് സ്ത്രീ മരിച്ചു. ചെല്ലക്കുടി സ്വദേശിനി മൈമൂന (62) ആണ് മരിച്ചത്.അപകടത്തിൽ കാറിലുണ്ടായിരുന്ന കുട്ടികൾ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ കഴിയുന്ന രണ്ട് കുട്ടികൾക്ക് സാരമായി പരിക്കേറ്റതായി വിവരം.ഇന്ന് പുലർച്ചെ ഏകദേശം ഒരു മണിയോടെയാണ് അപകടം നടന്നത്. വണ്ടൂരിനടുത്ത് കൂരിയാടാണ് കാർ മരത്തിലിടിച്ചത്. വീട്ടിലെത്താൻ വെറും ഒന്നര കിലോമീറ്റർ മാത്രം ശേഷിക്കെയായിരുന്നു ദുരന്തം.മൈസൂരിൽ കോളേജ് അഡ്മിഷൻ പൂർത്തിയാക്കി മടങ്ങിയെത്തിയ കുടുംബത്തിലെ ഏഴുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്നാണ് പ്രാഥമിക അനുമാനം.

Advertisements

Hot Topics

Related Articles