തൃശൂർ: ഒരു കേസിലെ അന്വേഷണം – മൂന്നുകേസുകളിലെ കാണാതായ മൂന്നു കുട്ടികളേയും മഹാരാഷ്ട്രയിൽ നിന്നും കണ്ടെത്തി. വിയ്യൂർ പോലീസ് സ്റ്റേഷനിൽ നിന്നും കാണാതായ ഒരു കുട്ടിയെ കുറിച്ചുള്ള അന്വേഷണത്തിലാണ് അന്വേഷണ സംഘം മഹാരാഷ്ട്രയിൽ നിന്നും മൂന്നുകുട്ടികളെ കണ്ടെത്തിയത്. കഴിഞ്ഞ ഫെബ്രുവരി 26 നാണ് വിയ്യൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഒരു ആൺ കുട്ടിയെ കാണാതാകുന്നത്. ഇതുമായി ബന്ധപെട്ട പരാതിയിൽ കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും അന്വേഷണത്തിൽ പീച്ചി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഒരു പെൺ കുട്ടിയെ കാണാതായിട്ടുണ്ടെന്നും വിവരം ലഭിച്ചു.
കാണാതായ കുട്ടികൾ സുഹൃത്തുക്കളാണെന്ന് മനസ്സിലാക്കിയ അന്വേഷണ സംഘം സൈബർ സെല്ലിൻെറ സഹായത്തോടെയുള്ള കൃത്യമായ അന്വേഷണത്തിൽ കുട്ടികൾ മഹാരാഷ്ട്രയിലെ താനെജില്ലയിൽ ഉണ്ടെന്ന് മനസ്സിലാക്കുകയായിരുന്നു. ഉടൻ തന്നെ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ് മുഖിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം താനെയിലേക്ക് തിരിക്കുകയും അന്വേഷണത്തിൽ മഹാരാഷ്ട്രയിലെ താനെയിൽ നടത്തിയ അന്വേഷണത്തിൽ കാണാതായ രണ്ടു കുട്ടികളേയും കണ്ടെത്തുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടയിലാണ് അഞ്ചുദിവസം മുൻപ്
വിയ്യൂർ ചിൽഡ്രൻഹോമിൽ നിന്നും കാണാതായ 10 വയസ്സുള്ള മഹാരാഷ്ട്ര സ്വദേശിയായ ആൺകുട്ടി 200 കിലോമീറ്റോളം അകലെയുള്ള നാസിക് എന്ന സ്ഥലത്തുണ്ടെന്നുള്ള വിവരം അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്. പിന്നീട് അന്വേഷണ സംഘം നാസികിലേക്ക് തിരിക്കുകയും 10 വയസ്സുകാരനെ കണ്ടെത്തി കോടതിമുഖാന്തിരം നിയമനടപടികളിലൂടെ മഹാരാഷ്ട്രയിലെ കുട്ടിയുടെ രക്ഷിതാക്കൾക്ക് വിട്ടുകൊടുക്കുകയും ചെയ്തു. അന്വേഷണ സംഘം പിന്നീട് താനെയിൽ നിന്നും കണ്ടെത്തിയ കുട്ടികളെ നാട്ടിലെത്തിച്ച് കോടതിമുഖാന്തിരം രക്ഷിതാക്കൾക്കു കൈമാറി.
സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖിൻെറ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഒല്ലൂർ എ സി പി ടോംസൺ കെ പി യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ മിഥുൻ കെ.പി, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർമാരായ സജീവ് എ.വി, പി.ജി പ്രേംകുമാർ, സിവിൽ പോലീസ് ഓഫീസറായ മിനില എ.എം, (പീച്ചി പോലീസ് സ്റ്റേഷൻ ) എന്നിവരാണ് ഉണ്ടായിരുന്നത്.

