കോട്ടയം: കടുവാക്കുളത്ത് 17 കാരി പ്രസവിച്ച സംഭവത്തിൽ കുട്ടിയുടെ മൊഴിയെടുത്ത് പൊലീസ് കേസെടുത്തു. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടിയുടെ മൊഴി ചിങ്ങവനം പൊലീസ് സംഘം എത്തിയാണ് എടുത്തത്. സംഭവത്തിൽ പ്രതിയുടെ പേരും വിവരങ്ങളും അടക്കം പൊലീസിനു ലഭിച്ചിട്ടുണ്ട്. എന്നാൽ, കുട്ടിയുടെ സ്വകാര്യതയെ കരുതി ഈ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. കുട്ടി പ്രസവിച്ച വിഷയത്തിൽ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് നിലവിൽ ചിങ്ങവനം പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ നാലു വർഷത്തോളമായി കുട്ടിയും അമ്മയും കടുവാക്കുളം പ്രദേശത്ത് താമസിച്ചിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇതേ തുടർന്നാണ് നേരത്തെ ഈസ്റ്റ് പൊലീസിന് വിവരം കൈമാറിയിരുന്നത്. എന്നാൽ, കുട്ടിയുടെ മൊഴി എടുത്തപ്പോഴാണ് പള്ളത്ത് വച്ചാണ് പീഡനത്തിന് ഇരയായതായി വിവരം ലഭിച്ചത്. ഇതേ തുടർന്ന് കേസ് ചിങ്ങവനം പൊലീസിനു കൈമാറുകയായിരുന്നു. ചിങ്ങവനം പൊലീസ് പോക്‌സോ വകുപ്പ് അടക്കം ചമത്തി നിലവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കോട്ടയം കടുവാക്കുളത്ത് 17 കാരി പ്രസവിച്ച സംഭവം; കുട്ടിയുടെ മൊഴിയെടുത്ത് ചിങ്ങവനം പൊലീസ് കേസെടുത്തു; പ്രതിയ്ക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ് ; പീഡനം നടന്നത് പള്ളത്ത് വച്ചെന്ന് മൊഴി

Previous article

