കോട്ടയം : ദേശീയ പരിസ്ഥിതി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച ക്ഷിതി “പരിസ്ഥിതിയും കേരളവും ” സെമിനാർ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
സംഘടനയുടെ ദേശീയ പ്രസിഡൻറ് അഡ്വ. അനിൽ ബോസ് മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ വിശിഷ്ടാതിഥിയായി കോട്ടയം എംപി ഫ്രാൻസിസ് ജോർജ് പങ്കെടുത്തു
Advertisements
സിഎസ്ഐ മധ്യകേരള മഹാ ഇടവക ബിഷപ്പ് ഡോ. റവ: മലയിൽ സാബു കോശി ചെറിയാൻ പരിസ്ഥിതി സന്ദേശം നൽകി, സംസ്ഥാന പ്രസിഡൻ്റ് ജ്യോതിഷ് കൃഷ്ണ അധ്യക്ഷത വഹിച്ചു.
മുൻ ഡിസിസി പ്രസിഡൻറ് ടോമി കല്ലാനി പരിസ്ഥിതി വിഷയാവതരണം നടത്തി ,
ഫാ. സുനിൽ പെരുമാനൂർ, ഡോ.നിഷാദ് അബൂബക്കർ, ജില്ലാ പ്രസിഡൻ്റ് അനീഷ് വരമ്പിനകം, സംസ്ഥാന സെക്രട്ടറിമാരായ സജീവ് തിരുനക്കര , അന്നമ്മ മാണി എന്നിവർ സംസാരിച്ചു.


