സിപിഐയുടെത് ‘ഉത്തരം താങ്ങുന്ന പല്ലിയുടെ മനോഭാവം;സിപിഐക്ക് ഒറ്റയ്ക്ക് ജയിക്കാനുള്ള കെൽപ്പില്ല;ബിനോയ് വിശ്വത്തിനെതിരെ എസ്. അജയകുമാർ

പാലക്കാട്‌:സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ്. അജയകുമാർ. ബിനോയ് വിശ്വം ഒരു നാലാംകിട രാഷ്ട്രീയക്കാരനെപ്പോലെ പെരുമാറുന്നതായാണ് അജയകുമാർ ആരോപിച്ചത്.സിപിഎം–സിപിഐ തമ്മിലുള്ള ദീർഘകാല രാഷ്ട്രീയ തർക്കം നിലനിൽക്കുന്ന ഒറ്റപ്പാലം മണ്ഡലത്തിലെ മണ്ണൂരിൽ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് അജയകുമാറിന്റെ വിമർശനം.

Advertisements

സിപിഐയുടെ രാഷ്ട്രീയ നിലപാടുകൾ ഉത്തരം താങ്ങുന്ന പല്ലിയുടെ മാനസികാവസ്ഥയോട് സാമ്യമുള്ളതാണെന്ന് അദ്ദേഹം പരിഹസിച്ചു.താൻ ഉള്ളതിനാലാണ് ഉത്തരം വീഴാത്തതെന്ന ഭാവത്തിലാണ് സിപിഐ നേതൃത്വം പെരുമാറുന്നതെന്നും അജയകുമാർ കുറ്റപ്പെടുത്തി.തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ അതിന്റെ മുഴുവൻ ക്രെഡിറ്റും അവകാശപ്പെടുന്ന സിപിഐ, പരാജയപ്പെട്ടാൽ അതിന്റെ പൂർണ ഉത്തരവാദിത്വം സിപിഎമ്മിന് മേൽ ചുമത്തുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളത്തിൽ വെറും അഞ്ച് ശതമാനം വോട്ടുശക്തി മാത്രമുള്ള സിപിഐക്ക് ഒരു നിയമസഭാ മണ്ഡലത്തിലോ പഞ്ചായത്ത് തലത്തിലോ ഒറ്റയ്ക്ക് നിന്ന് വിജയിക്കാനുള്ള കെൽപ്പില്ലെന്നും അജയകുമാർ വ്യക്തമാക്കി.സിപിഐയുടെ ഈ രാഷ്ട്രീയ യാഥാർത്ഥ്യം അംഗീകരിക്കാതെ തുടരുന്നതാണ് ഇടതുമുന്നണിക്കുള്ളിലെ പ്രശ്നങ്ങൾക്ക് കാരണമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Hot Topics

Related Articles