സിപിഎം , ബിജെപി നേതാക്കളെ പാർട്ടിയിൽ എത്തിക്കാൻ കോൺഗ്രസ് ; പി.കെ ശശിയെയും പ്രമീള ശശിധരനെയും ക്ഷണിച്ച് കോൺഗ്രസ് ; പാലക്കാട് പിടിക്കാൻ അരയും തലയും മുറുക്കി പാർട്ടി 

പാലക്കാട്: പാലക്കാട്ടെ പ്രമുഖ സിപിഐഎം, ബിജെപി നേതാക്കള്‍ പാര്‍ട്ടിയിലെത്തിക്കാന്‍ കോണ്‍ഗ്രസ് നീക്കം. സിപിഐഎം മുതിര്‍ന്ന നേതാവ് പി കെ ശശിയെ തന്നെ കോണ്‍ഗ്രസിലെത്തിക്കാനുള്ള ശ്രമം സജീവമാണ്.പി കെ ശശി എത്തിയാല്‍ ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം സീറ്റുകളില്‍ ഏതെങ്കിലും ഒന്ന് നല്‍കിയേക്കും.

Advertisements

ബിജെപി നേതാവ് പ്രമീള ശശിധരനെ പാര്‍ട്ടിയിലെത്തിക്കാനുള്ള ശ്രമം നടക്കുന്നതായാണ് വിവരം. പാലക്കാട് ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രമീള ശശീധരൻ പരസ്യമായി നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്ര പാലക്കാട് എത്തുമ്ബോഴായിരുന്നു നേതാക്കളുടെ പാര്‍ട്ടി പ്രവേശനം നടപ്പിലാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. വി എസ് അച്യുതാനന്ദന്റെ മുന്‍ പി എ സുരേഷിനെ പാര്‍ട്ടിയിലെത്തിക്കാനുള്ള ചര്‍ച്ചയ്ക്ക് പിന്നാലെയാണ് പുതിയ നീക്കങ്ങള്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മലമ്ബുഴ മണ്ഡലത്തില്‍ നിന്നും മത്സരിപ്പിക്കാമെന്ന വാഗ്ദാനം മുന്നോട്ട് വെച്ചാണ് സുരേഷിനെ പാര്‍ട്ടിയിലെത്തിക്കാന്‍ കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയത്. മണ്ഡലത്തില്‍ സുരേഷ് മത്സരിച്ചാല്‍ വിജയിക്കുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. ദീര്‍ഘകാലമായി പാര്‍ട്ടിയുമായി അകന്നുനില്‍ക്കുകയാണ് സുരേഷ്. കല്‍മണ്ഡപം ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന സുരേഷ് 2002ലാണ് വി എസിനൊപ്പം ചേരുന്നത്. 2008ല്‍ പാര്‍ട്ടിവിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കി എന്ന കാരണത്താല് സുരേഷിനെതിരെ പാര്‍ട്ടി നടപടിയെടുത്തത്.

തിരുവനന്തപുരം, പാലക്കാട്, ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളില്‍ കോണ്‍ഗ്രസ് ദുര്‍ബലമെന്നായിരുന്നു തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു റിപ്പോര്‍ട്ട്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇത് കണക്കിലെടുത്ത് ഇടഞ്ഞുനില്‍ക്കുന്ന നേതാക്കളെയടക്കം കോണ്‍ഗ്രസിലെത്തിച്ച്‌ മുന്നേറ്റമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമം.

Hot Topics

Related Articles