എല്‍ഡിഎഫിനേറ്റ തിരിച്ചടിയില്‍ എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പങ്ക് വലുത് : സി പി എം നേതാവിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറൽ

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനേറ്റ തിരിച്ചടിയില്‍ എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പങ്ക് വലുതാണെന്ന് പ്രാദേശിക സിപിഎം നേതാവ്.മലപ്പുറം ചുങ്കത്തറ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം എം ആർ ജയചന്ദ്രനാണ് വെള്ളാപ്പള്ളിക്കെതിരെ വിമർശനവുമായി രംഗത്തുവന്നത്. സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലാണ് ജയചന്ദ്രൻ വെള്ളാപ്പള്ളിക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചിരിക്കുന്നത്.

Advertisements

എല്‍ഡിഎഫിനെ ജനങ്ങള്‍ ശിക്ഷിച്ചതില്‍ വെള്ളാപ്പള്ളി നടേശൻ്റെ പങ്ക് ഏറെ വലുതാണ്. വെള്ളാപ്പള്ളി നാടുനീളെ നടന്ന് നടത്തിയ വർഗ്ഗീയ, വിദ്വേഷ പ്രയോഗങ്ങള്‍ ജനങ്ങളെ വെറുപ്പിച്ചു. സ്വന്തം നിലനില്‍പ്പിന് രണ്ടു വള്ളത്തില്‍ കാലുകുത്തിയുള്ള ഈ മനുഷ്യൻ്റെ നാടകങ്ങള്‍ തിരിച്ചറിയാത്തവർ കേരളത്തിലുണ്ടോ? ബിഡിജെഎസ് എന്ന സംഘടന വെള്ളാപ്പള്ളി ഉണ്ടാക്കിയത് ബിജെപിക്ക് വേണ്ടിയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അങ്ങനെയൊരാള്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നത് കാപട്യം മാത്രമാണ്. “ജാതി ചോദിക്കരുത് പറയരുത്” എന്ന് പഠിപ്പിച്ച ശ്രീ നാരായണ ഗുരുവിൻ്റെ വാക്കുകള്‍ ഇത്രയധികം ലംഘിച്ച ഒരു വ്യക്തി വേറെയില്ല. കേരളത്തില്‍
ഇസ്ലാമോഫോബിയ വളർത്തുന്നതില്‍ വെള്ളാപ്പള്ളി കാര്യമായ സംഭാവന ചെയ്തിട്ടുണ്ടെന്നും എല്‍ഡിഎഫിന്റെ പരാജയത്തിന് ആക്കം കൂട്ടിയത് വെള്ളാപ്പള്ളിയാണെന്നതില്‍ സംശയമില്ലെന്നും എം ആർ ജയചന്ദ്രൻ കുറിച്ചു.

Hot Topics

Related Articles