കോൺഗ്രസ് മുൻ നാട്ടകം മണ്ഡലം പ്രസിഡന്റ് പി.ആർ സുരേഷ് ബാബു അനുസ്മരണം നടത്തി

കോട്ടയം: യൂത്ത് കോൺഗ്രസ് മൂലവട്ടം യൂണിറ്റിന്റെ അഭിമുഖ്യത്തിൽ കോൺഗ്രസ് മുൻ നാട്ടകം മണ്ഡലം പ്രസിഡന്റ് പി.ആർ സുരേഷ് ബാബുവിന്റെ അനുസ്മരണം നടത്തി. യൂണിറ്റ് പ്രസിഡന്റ് സെബിൻ സണ്ണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ദീപു ചന്ദ്രബാബു സ്വാഗതം പറഞ്ഞു.
യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റും ജില്ലാ പഞ്ചായത്തു മെമ്പറുമായ പി.കെ വൈശാഖും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുൽ മറിയപ്പള്ളിയും ചേർന്ന് പുഷ്പാർച്ചന നടത്തി.

Advertisements

യോഗത്തിൽ കോൺഗ്രെസ് പ്രവർത്തകരായ പിപി ശിവരാമൻ, മധു നെല്ലിപ്പുഴ (ഐഎൻടിയുസി), നിഷ ബാബു, രഞ്ജു പ്രശാന്ത് (മഹിളാ കോൺഗ്രസ്), സോജൻ സി.എസ്, ആശ വിനോദ്, ജോയ് പി.എം(ഐ എൻ ടി യു സി), എം.എം ചന്ദ്രബാബു (ഐ എൻ ടി യു സി), കെ.യൂ ജ്യോതിലാൽ എന്നിവർ സംസാരിച്ചു


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, ഐ എൻ ടി യു സി, മഹിളാ കോൺഗ്രസ് ഉൾപ്പെട്ട ഈ യോഗത്തിൽ മുൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആൽബിൻ തോമസ് നന്ദി പറഞ്ഞു.

Hot Topics

Related Articles