ബെംഗളൂരു :പ്രശസ്ത കന്നഡ നടൻ ഹരീഷ് റായ് (55) അന്തരിച്ചു. തൈറോയ്ഡ് അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്ന താരം കഴിഞ്ഞ ദിവസം അന്തരിച്ചു. ഒരു വർഷത്തിലേറെയായി രോഗബാധിതനായിരുന്നു.‘ഓം’, ‘കെജിഎഫ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ ഹരീഷ് റായ്, ‘കെജിഎഫ്’ സിനിമയിലെ കാസിം ചാച്ച എന്ന കഥാപാത്രത്തിലൂടെയാണ് ഏറെ പ്രശസ്തനായത്.നിരവധി കന്നഡ, തമിഴ്, തെലുങ്ക് സിനിമകളിൽ അഭിനയിച്ച അദ്ദേഹം ‘സമര’, ‘ബാംഗ്ലൂർ അണ്ടർവേൾഡ്’, ‘ജോഡിഹക്കി’, ‘രാജ് ബഹാദൂർ’, ‘സഞ്ജു വെഡ്സ് ഗീത’, ‘സ്വയംവര’, ‘നല്ല’, കൂടാതെ ‘കെജിഎഫ്’ ചിത്രത്തിന്റെ രണ്ടു അധ്യായങ്ങളും ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
ഹരീഷ് റായ്യുടെ മെഡിക്കൽ റിപ്പോർട്ടുകൾ പ്രകാരം, അർബുദം വയറിലേക്കും മറ്റു അവയവങ്ങളിലേക്കും പടർന്നിരുന്നു. ചികിത്സയുടെ സാമ്പത്തിക ബാധ്യതയെ കുറിച്ച് അദ്ദേഹം മുമ്പ് തന്നെ തുറന്നുപറഞ്ഞിരുന്നു.ഒരു കുത്തിവയ്പ്പിന് 3.55 ലക്ഷം രൂപയാണ് ചെലവ്. 63 ദിവസത്തെ ഒരു സൈക്കിളിൽ മൂന്ന് കുത്തിവയ്പ്പുകൾ വേണം. അതായത് ഒരു സൈക്കിളിന് 10.5 ലക്ഷം രൂപയാകും. ചിലർക്ക് 20 കുത്തിവയ്പ്പുകൾ വരെ ആവശ്യമുണ്ടാകും; അങ്ങനെ മൊത്തം ചികിത്സാ ചെലവ് 70 ലക്ഷം രൂപയോളം വരും,” – ഹരീഷ് റായ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യഷ്വുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും അദ്ദേഹം നേരത്തെ പ്രതികരിച്ചിരുന്നു.
“യഷ് എന്നെ മുൻപ് സഹായിച്ചിട്ടുണ്ട്. എനിക്ക് എപ്പോഴും അദ്ദേഹത്തോട് ചോദിച്ചുകൊണ്ടേയിരിക്കാൻ കഴിയില്ല. ഒരാൾക്ക് എത്രമാത്രം സഹായം ചെയ്യാൻ കഴിയും? എന്നാൽ അദ്ദേഹം ഇത് കേട്ടാൽ തീർച്ചയായും എൻ്റെ കൂടെ നിൽക്കും. ഒരു കോൾ മാത്രം അകലെയാണ് അദ്ദേഹം,” ഹരീഷ് റായ് പറഞ്ഞിരുന്നു.


