ഡൽഹി സ്ഫോടനം:സ്‌ഫോടക വസ്തു നിർമിക്കാൻ വീട്ടിൽ രഹസ്യ ലാബ്; ഡോ. ഉമർ നബി ചാവേർ തന്നെയെന്ന് എൻഐഎ സ്ഥിരീകരിച്ചു,കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തേക്ക്

ന്യൂഡൽഹി:ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് പിന്നിൽ ഡോ. ഉമർ നബിയാണെന്ന് എൻഐഎ സ്ഥിരീകരിച്ചു. കേസിൽ മറ്റൊരാളെയും ജമ്മു കശ്മീർ സ്വദേശിയായ അമീർ റഷീദ് അലിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്ഫോടനത്തിന് ഉപയോഗിച്ച കാർ അമീർ റഷീദിന്റെ പേരിലാണ് രജിസ്റ്റർ ചെയ്‌തിരുന്നത്.അന്വേഷണത്തിൽ നിർണായക വിവരങ്ങൾ പുറത്ത് വരുന്നു. സ്ഫോടനത്തിന് ഉപയോഗിച്ചത് ‘സാത്താന്റെ അമ്മ’ എന്നറിയപ്പെടുന്ന അത്യന്തം അപകടകാരിയായ ടിഎടിപി (Triacetone Triperoxide – TATP) സ്‌ഫോടക വസ്തുവാണെന്ന് സൂചന. ചെറിയ താപ വ്യതിയാനം, പ്രകമ്പനം, ഘർഷണം പോലും സ്ഫോടനത്തിന് ഇടയാക്കുന്ന സംഘടിത ഭീകരവൽക്കരണത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന (IED) ആണ് ഇത്.

Advertisements

2015 ലെ പാരീസ് ആക്രമണത്തിലും 2017 മാഞ്ചസ്റ്റർ ആക്രമണത്തിലും ഇതേ വസ്തു ഉപയോഗിച്ചിരുന്നു.വിപണിയിൽ എളുപ്പം ലഭ്യമായ അസിറ്റോൺയും ഹൈഡ്രജൻ പെറോക്സൈഡ് ഉം ചേർത്ത് (TATP) നിർമ്മിക്കാൻ ഉമർ നബി ഫരീദാബാദിലെ അൽ ഫലാ മെഡിക്കൽ കോളജിന് സമീപമുള്ള വീട്ടിൽ പ്രത്യേക ലാബ് ഒരുക്കിയിരുന്നതായി കണ്ടെത്തി. ബോംബ് നിർമാണത്തിന് ആവശ്യമായ നിർദ്ദേശങ്ങൾ പാക്കിസ്ഥാനിൽ നിന്നാണ് ടെലിഗ്രാം ആപ്പ് വഴി ലഭിച്ചതെന്ന് എൻഐഎ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അന്വേഷണത്തിന്റെ ഭാഗമായി അൽഫലാഹ് സർവകലാശാലയും മെഡിക്കൽ കോളേജും ശ്രദ്ധാകേന്ദ്രമായിട്ടുണ്ട്. കോളേജിലെ 15 ഡോക്ടർമാർ നിലവിൽ ഒളിവിലാണ്. ഇവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.അതേസമയം, സ്ഫോടനം നടന്ന ചെങ്കോട്ടയ്ക്കടുത്തുള്ള റോഡിൽനിന്ന് സുരക്ഷാ വിഭാഗങ്ങൾ മാത്രം ഉപയോഗിക്കുന്ന മൂന്ന് 9എം എം വെടിയുണ്ടകൾ കണ്ടെത്തി. അതിൽ ഒന്ന് ഉപയോഗിച്ചതായിരുന്നു. സ്വകാര്യ വ്യക്തികൾക്ക് ഇത്തരത്തിലെത്തുന്ന വെടിയുണ്ടകൾ ലഭ്യമല്ലെന്നതിനാൽ ഇവ സ്ഫോടന സ്ഥലത്ത് എങ്ങനെയെത്തി എന്നതിനെക്കുറിച്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Hot Topics

Related Articles