ചെങ്കോട്ട സ്ഫോടനം;ഡോ.ഉമർ നബിയുടെ സഹായി അമീർ റഷീദ് അലി എൻഐഎ പിടിയിൽ

ന്യൂഡൽഹി :ഡൽഹി ചെങ്കോട്ട സ്ഫോടന കേസിൽ പ്രധാന പ്രതി ഡോ. ഉമർ നബിയുടെ സഹായിയായ ജമ്മു കശ്മീരിലെ പാംപോറിലെ സാംബൂറ സ്വദേശിയായ അമീർ റഷീദ് അലിയെ ദേശീയ അന്വേഷണം ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. സ്ഫോടനത്തിന് ഉപയോഗിച്ച കാർ ഇയാളുടെ പേരിലാണെന്നും, അതു വാങ്ങുന്നതിനായാണ് അമീർ ഡൽഹിയിലെത്തിയതെന്നും അന്വേഷണ ഏജൻസി അറിയിച്ചു.സ്ഫോടനത്തിൽ ഉപയോഗിച്ചത് വാഹനത്തിൽ ഘടിപ്പിച്ച ഇംപ്രൊവൈസ്‌ഡ് എക്സ്പ്ലോസീവ് ഡിവൈസാണെന്ന് എൻഐഎ വ്യക്തമാക്കി.

Advertisements

കാറിന്റെ ഡ്രൈവറും ചാവേർ ബോംബറുമായ ഡോ. ഉമർ നബി ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിലെ ജനറൽ മെഡിസിൻ വകുപ്പിലെ അസിസ്‌റ്റൻറ് പ്രഫസറാണെന്ന് ഫൊറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു.കേസുമായി ബന്ധപ്പെട്ട് ഇതുവരെ 73 പേരുടെ മൊഴി രേഖപ്പെടുത്തിയതായി എൻഐഎ അറിയിച്ചു. തെളിവെടുപ്പിന്റെ ഭാഗമായി സ്ഫോടനത്തിന് ഉപയോഗിച്ച വാഹനം വിശദമായി പരിശോധിക്കുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗൂഢാലോചനയുടെ മുഴുവൻ ശൃംഖലയും പുറത്തുകൊണ്ടുവരാൻ വിവിധ സംസ്ഥാനങ്ങളിലെ പൊലീസുകളും കേന്ദ്ര ഏജൻസികളും ഉൾപ്പെട്ട ഏകോപിത അന്വേഷണം തുടരുകയാണ്.”കേസിൽ ഉൾപ്പെട്ട മറ്റു വ്യക്തികളെ തിരിച്ചറിയുന്നതിനായി തെളിവുകൾ ശേഖരിച്ച് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്”, എന്ന് എൻഐഎ വക്താവ് പറഞ്ഞു.

Hot Topics

Related Articles