കോട്ടയം: ദേശീയ ഡെങ്കി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വെള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ കരിപ്പാടം എസ്.എന്‍.ഡി. പി ഹാളില്‍ വെച്ച് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എന്‍. പ്രിയ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് ചന്ദ്രന് അധ്യക്ഷത വഹിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മ ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം പി. ഷാജി, ഗ്രാമപഞ്ചായത്തംഗങ്ങളായ രാഹുല്‍,വി.എന്‍. ബാബു,ബിന്ദു സണ്ണി, ജില്ലാ ടെക്നിക്കല്‍ അസിസ്റ്റന്റ് കെ. അനില്‍കുമാര്‍,ജില്ലാ മാസ്സ് മീഡിയ ഓഫിസര്‍ ടി.ആര്. ബിജു,ഡാലിയ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
Advertisements


