സിദ്ധരാമയ്യയും നിയുക്ത മുഖ്യമന്ത്രി ഡി.കെ.ശിവകുമാറും വീണ്ടും ഡെൽഹിയിൽ : മന്ത്രിസഭാ പുനസംഘടന ചർച്ചയാകും

ന്യൂഡൽഹി : മുഖ്യമന്ത്രി സിദ്ധരാമയ്യയും നിയുക്ത മുഖ്യമന്ത്രി ഡി.കെ.ശിവകുമാറും വീണ്ടും ദില്ലിയിലെത്തും. ഉപമുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ടും മന്ത്രിസഭ പുനസംഘടനയുമായി ബന്ധപ്പെട്ടുമുള്ള ചർച്ചകള്‍ക്കായാണ് ഈ നേതാക്കള്‍ ദില്ലിയിലെത്തുന്നത്. ഇതിനിടെ ജൂണ്‍ മൂന്നിന് നിശ്ചയിച്ചിട്ടുള്ള ഡികെയുടെ സത്യപ്രതിജ്ഞ ചടങ്ങ് ലളിതമാക്കാൻ ഹൈക്കമാൻഡ് നിർദേശം നല്‍കി.

Advertisements

ഹൈക്കമാൻഡ് നിർദ്ദേശപ്രകാരം സിദ്ധരാമയ്യ മുഖ്യമന്ത്രി പദവി ഒഴിയുകയും ഡി.കെ കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി നേതാവായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തെങ്കിലും ഉപമുഖ്യമന്ത്രിമാരുടെ കാര്യത്തില്‍ ഇനിയും ധാരണയായിട്ടില്ല. ആദ്യഘട്ടത്തില്‍ 4 ഉപമുഖ്യമന്ത്രിമാർ വരെ ഹൈക്കമാൻഡ് ആലോചിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ അതില്‍ നിന്നും പിന്മാറിയ മട്ടാണ്. തന്റെ അടുത്ത അനുയായി പരമേശ്വരയ്ക്കായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയെ വേണ്ട എന്ന നിലപാടില്‍ ഡികെയും നില്‍ക്കുമ്പോള്‍ ധർമ്മസങ്കടത്തിലാണ് ഹൈക്കമാൻഡ്. ഈ സാഹചര്യത്തിലാണ് ഇരുനേതാക്കളെയും നാളെ വീണ്ടും ദില്ലിക്ക് വിളിപ്പിച്ചിരിക്കുന്നത്. ഡികെശിക്കൊപ്പം ആരെല്ലാമാണ് മന്ത്രിമാരായി ചുമതല ഏല്‍ക്കുക എന്ന കാര്യത്തിലും അവ്യക്തതയുണ്ട്. ഇക്കാര്യങ്ങളില്‍ എല്ലാം നാളെ വൈകിട്ടോടെ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടയിലാണ് ജൂണ്‍ മൂന്നിന് നിശ്ചയിച്ച സത്യപ്രതിജ്ഞ ചടങ്ങ് ലളിതമാക്കാൻ ഡി കെയോട് ഹൈക്കമാൻഡ് നിർദ്ദേശിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡി.കെ ചുമതല ഏല്‍ക്കുന്നത് പ്രവർത്തകർക്ക് ആഘോഷിക്കാൻ വക നല്‍കുന്നതാണെങ്കിലും സിദ്ധരാമയ്യ സ്ഥാനമൊഴിയുന്ന സാഹചര്യം കൂടി കണക്കിലെടുക്കണം എന്നാണ് ഹൈമാന്റിന്റെ നിർദ്ദേശം. ഇതിനോടകം തന്നെ അതൃപ്തി പരസ്യമാക്കിയിട്ടുള്ള സമുദായ സംഘടനകളെ കൂടുതല്‍ പ്രകോപിപ്പിക്കരുത് എന്നാണ് നിർദേശം. ഇതിന് പിന്നാലെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാൻ കൂട്ടത്തോടെ ബംഗളൂരുവിലേക്ക് എത്തരുതെന്ന് അണികള്‍ക്ക് കെപിസിസി നിർദേശം നല്‍കിയിട്ടുണ്ട്. 600 ഓളം പേരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് ലോക്ഭവനില്‍ സത്യപ്രതിജ്ഞ നടത്തുന്നത് ആളുകളുടെ പങ്കാളിത്തം കുറയ്ക്കാൻ വേണ്ടി കൂടി ലക്ഷ്യമിട്ടാണ്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളും ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചടങ്ങിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചടങ്ങിനുള്ള ഒരുക്കങ്ങള്‍ ലോക് ഭവനില്‍ പുരോഗമിക്കുകയാണ്.

Hot Topics

Related Articles