ചണ്ഡീഗഡ് : ജോലിക്ക് ചേർന്ന ആദ്യ ദിവസം തന്നെ സ്വകാര്യ ആശുപത്രി, രോഗികളെ കൊള്ളയടിക്കുന്നത് കണ്ട് ആശങ്കപ്പെട്ട യുവ ഡോക്ടർ രാജി വച്ചു. താൻ എന്തു കൊണ്ടാണ് ആദ്യ ദിവസം തന്നെ രാജിവയ്ക്കുന്നതെന്ന് വിശദീകരിച്ച് ഡോക്ടർ പങ്കുവച്ച ഇന്‍സ്റ്റാഗ്രാം വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പിന്നാലെ രോഗികളെ പിഴുയന്ന ആശുപത്രി സംസ്കാരത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷമായ വിമർശനമാണ് ഉയർന്നത്. രോഗികളുടെ സുരക്ഷയെ കുറിച്ചും മെഡിക്കല്‍ ധാർമ്മികതയെ കുറിച്ചും വലിയ ചർച്ചകള്‍ക്ക് തന്നെ വീഡിയോ തുടക്കം കുറിച്ചു.
ലാഭം മാത്രം, മനുഷ്യന് വിലയില്ല
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരമാവധി ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രികള്‍ രോഗികളെ പരിചരിക്കുന്നവെന്നതിന്‍റെ പേരില്‍ യുവ ഡോക്ടർ പ്രശസ്തമായ സ്വകാര്യ ആശുപത്രിയില്‍ നിന്നും രാജിവച്ചു. ചണ്ഡീഗഢില്‍ താമസിക്കുന്ന ഇന്‍റേണല്‍ മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. പ്രഭ്ലീൻ കൗർ ആണ് അധാർമ്മികമായ പ്രവർത്തികള്‍ നടക്കുന്നുവെന്ന് ആരോപിച്ച് ജോയിൻ ചെയ്ത ദിവസം തന്നെ ജോലി രാജിവച്ചത്. സ്വന്തം വരുമാനം വർദ്ധിപ്പിക്കുന്നതിനായി രോഗികളെ അനാവശ്യമായി അഡ്മിറ്റ് ചെയ്യുകയും ഐസിയുവില്‍ കിടത്തുകയും ചെയ്യുന്നെന്നും ഡോക്ചർ ആരോപിച്ചു. ചണ്ഡീഗഢില്‍ ഒരു മുതിർന്ന ഗൈനക്കോളജിസ്റ്റിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ആശുപത്രി എന്ന് മാത്രമാണ് ഡോ. പ്രഭ്ലീൻ കൗർ ആശുപത്രിയെ കുറിച്ച് നല്‍കുന്ന വിവരം.
എന്താണ് മെഡിക്കല്‍ ആവശ്യം എന്നത് പോലും പരിഗണിക്കാതെ ആശുപത്രിയില്‍ എത്തുന്ന എല്ലാ രോഗികളെയും അവർ അഡ്മിറ്റ് ചെയ്യുകയാണെന്നും ഡോക്ടർ തന്‍റെ വീഡിയോയില്‍ ആരോപിച്ചു. ആശുപത്രി ബില്ലുകള്‍ വർദ്ധിപ്പിക്കുന്നതിനായി അനാവശ്യമായി രോഗികളെ ഐസിയുവില്‍ അഡ്മിറ്റ് ചെയ്യുകയാണെന്നും ഡോക്ടർ തന്‍റെ വീഡിയോയില്‍ ആരോപിക്കുന്നു. രോഗികള്‍ക്കുള്ള ഇത്തരം അനാവശ്യ ചികിത്സകളെല്ലാം ആശുപത്രിയിലെ മുതിർന്ന ഫിസിഷ്യന്‍റെ നിയന്ത്രണത്തിലാണ് നടക്കുന്നതെന്നും ഡോക്ടർ ആരോപിക്കുന്നു. “രോഗിയുടെ സുരക്ഷയെയും മെഡിക്കല്‍ ധാർമ്മികതയെക്കാളോ പ്രധാനമല്ല ശമ്പളമോ സ്ഥാനമോ,” എന്നും ഡോക്ചർ തന്‍റെ വീഡിയോയില്‍ പറഞ്ഞു.
രൂക്ഷമായ വിമർശനം
വീഡിയോ പെട്ടെന്ന് തന്നെ വൈറലായി. നൂറുകണക്കിന് ഹാന്‍റിലുകള്‍ ഡോക്ചർറുടെ വീഡിയോ പങ്കുവച്ചു. നിരവധി പേർ ഡോക്ടറെ അഭിനന്ദിക്കാനെത്തി. ആരോഗ്യരംഗത്തുള്ളയാളുകളും ഡോക്ടറുടെ സത്യസന്ധതയെ പ്രശംസിക്കാനെത്തി. ‘രോഗികളെ സംരക്ഷിക്കുക എന്ന പ്രതിജ്ഞയുടെ യഥാർത്ഥ അർത്ഥം നിങ്ങള്‍ തെളിയിച്ചുവെന്നായിരുന്നു ഒരു കുറിപ്പ്. മറ്റ് ചിലർ രാജ്യത്ത് നിലനില്‍ക്കുന്ന വ്യവസ്ഥാപരമായ അഴിമതിയില്‍ രോഷം പ്രകടിപ്പിച്ചു. എല്ലാവരും ഡോക്ചർമാർ പോലും കള്ളന്മാരാണെന്നായിരുന്നു ഒരു കാഴ്ചക്കാരൻ കുറിച്ചത്. സ്വകാര്യ ആശുപത്രികള്‍ കൊള്ളലാഭത്തിന് വേണ്ടി മാത്രമാണെന്നും അവർക്ക് മനുഷ്യന്‍റെ ജീവനിലൊന്നും ഒരു വിലയുമില്ലെന്നും ചിലർ ആരോപിച്ചു.

